തിരുവനന്തപുരം: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. 390 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യോഗ ഇന്‍സ്ട്രക്ടര്‍, 300 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഫ്രണ്ട് ഓഫീസ് ട്രെയിനി, 390 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സോഫ്റ്റ്വെയര് പ്രോഗ്രാമര്‍ എന്നീ കോഴ്സുകളാണ് നടപ്പിലാക്കുന്നത്.
Read more ….
- കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം: ഇനി മത്സരം വേണ്ട
- കേരളത്തിന് അനുകൂല റിപ്പോർട്ട് സമർപ്പിച്ച് സർവേ ഓഫ് ഇന്ത്യ:തമിഴ്നാടിനു തിരിച്ചടി
- ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം : 26 മരണം,നിരവധിപേരെ കാണാതായി
- പഞ്ചാബ് ഹരിയാന അതിർത്തിയിൽ സമരത്തിലായിരുന്ന ഒരു കർഷകൻ കൂടി മരിച്ചു
- രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനെ തുടർന്ന് ഇന്തോനേഷ്യൻ വിമാനം വഴിതെറ്റിപ്പറന്നത് അര മണിക്കൂർ !!
കഴക്കൂട്ടം അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപാടിയില്‍ 18 മുതല്‍ 45 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in വെബ്സൈറ്റിലോ +91 9400568576, +91 75101 25122 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.