റമസാനെ വരവേല്‍ക്കാനൊരുങ്ങി ഇസ്ലാം മത വിശ്വസികള്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെയും, ഇല്ലെങ്കില്‍ മറ്റന്നാളും വ്രതത്തിന് തുടക്കമാകും. ഇനി പ്രാര്‍ഥനയുടെയും വിശുദ്ധിയുടെയും നാളുകളാണ് വിശ്വാസികള്‍ക്ക്.
പ്രാര്‍ഥനയുടെയും വിശുദ്ധിയുടെയും പുണ്യകാലം, സൃഷ്ടാവിലേക്കടുക്കാന്‍ ഒരുമാസംനീണ്ട വ്രതാനുഷ്ടാനത്തിന്‍റെ ദിനരാത്രങ്ങള്‍. റമസാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസി സമൂഹം. മനസും ശരീരവും ശുദ്ധീകരിച്ച് പ്രഭാതം മുതല്‍ പ്രദോഷംവരെയുള്ള ഉപവാസം.
വീടും ആരാധനാലയങ്ങളും ശുദ്ധീകരിച്ചാണ് വ്രതശുദ്ധിയുടെ നാളുകള്‍ക്കായി ഒരുങ്ങുന്നത്.
Read More…….
- ഷാഫിയുടെ എൻട്രിയോട് കൂടി തന്നെ ഷാഫിയെ വടകര നെഞ്ചേറ്റി; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിക്കും; കെകെ രമ എംഎൽഎ
- കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം: ഇനി മത്സരം വേണ്ട
- ഇനി അത്തരം പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് ഷമ:ഷമ പാവം കുട്ടിയെന്ന് വി ഡി സതീശൻ
- കൗതുകം നിറച്ച് പത്തനംതിട്ട: മകനു വേണ്ടി പ്രചാരണത്തിന് അച്ഛന്‍ ഇറങ്ങുമോ ?; മനം മാറ്റാന്‍ അമ്മയുടെ പ്രാര്‍ത്ഥന
- നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി
ഖുര്‍ആന്‍ പാരായണത്തിനും ദാനകര്‍മങ്ങള്‍ക്കുമെല്ലാം റമസാനില്‍ സവിശേഷ പ്രാധാന്യമുണ്ട്. മതമൈത്രിയുടെ സന്ദേശംപകരുന്ന ഇഫ്താര്‍ വിരുന്നുകളുടെയും കാലമാണ് റംസാന്‍. വ്രതാരംഭത്തിനായി ഇനി മാനത്ത് അമ്പിളിക്കല കാണാനുള്ള കാത്തിരിപ്പുമാത്രം ബാക്കി.
കോഴിക്കോട് കാപ്പാട്, കടലുണ്ടി തുടങ്ങിയ വിവിധയിടങ്ങളില്‍ മാസപ്പിറവികാണാന്‍ പ്രത്യേക നിരീക്ഷണമുണ്ടാകും.