കേരള സര്‍വ്വകലാശാലാ കലോത്സവം നിര്‍ത്തി വെക്കാന്‍ വി.സിയുടെ നിര്‍ദ്ദേശം. കലോത്സവം നടത്തുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹം ഉണ്ടായതിനെ തുടര്‍ന്നാണ് കലോത്സവം നിര്‍ത്തി വെയ്ക്കാന്‍ വി.സി. നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എഫ്.ഐ, കെ.എസ്.യു തമ്മിലുണ്ടായ സംഘട്ടനവും, അതേ തുടര്‍ന്ന് നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷവും വലിയ പ്രശ്‌നമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഭീതിയിലാണ്. കലോത്സവ വേദികളില്‍ മത്സരങ്ങള്‍ നടത്തുന്നതിലും, വിജയികളെ തീരുമാനിക്കുന്നതിലും ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ട്.
കലോത്സവം ഇന്ന് അവസാനിക്കാനിരിക്കെയാണ് വി.സി.യുടെ ഇടപെടല്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് ജഡ്ജസ്മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മത്സരത്തിന്റെ വിധിയില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ജഡ്ജസ്മാര്‍ക്കെതിരേ പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് പോലീസ് ഇഴരെ അറസ്റ്റു ചെയ്തത്. കലോത്സവം ആരംഭിച്ച ദിവസം മുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതാണ്. കലോത്സവത്തിന്റെ പേരിട്ടതിന്റെ പേരിലും വിവാദം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സര്‍വകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവന്‍ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു