കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച പ്രഥമ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്ലൈറ്റേഴ്സ് ഫർവാനിയ ജേതാക്കളായി. ഫൈനലിൽ അക്കായ് വാരിയേസിനെ അഞ്ചു വിക്കറ്റിനു പരാജയപെടുത്തിയാണ് വിജയം.
അമ്പയർമാർക്കുള്ള ഉപഹാരം മലയാളിയായ കുവൈത്ത് നാഷനൽ ടീം മുൻ താരം സാജിദ് കലാമും നിഷാദ് തിക്കോടിയും കൈമാറി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി അക്കായ് വാരിയേസിന്റെ സർതാജ് അലി, മികച്ച ബൗളറായി ഫ്ലൈറ്റേഴ്സിന്റെ രഞ്ജി അലക്കാട്, ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി ഫ്ലൈറ്റേഴ്സിന്റെ ജസീം മുഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു. അക്കായ് വാരിയേസിന്റെ സർതാജ് അലിയെ ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുത്തു.
വിന്നേഴ്സ് ടീമിനുള്ള ട്രോഫിയും പ്രൈസ് മണിയും സർട്ടിഫിക്കറ്റും മെഡലുകളും യു.എ.ഇ എക്സ്ചേഞ്ച് ഏരിയ മാനേജർ മുഹമ്മദ് ഹസനും, റണ്ണേഴ്സ് ടീമിന് ഷബീർ മണ്ടോളിയും കൈമാറി.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ പ്രസിഡന്റ് ജിനീഷ് നാരായണൻ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ട്രഷറർ സാഹിർ പുളിയഞ്ചേരി സ്പോർട്സ് വിങ് കൺവീനർ ഷമീം മണ്ടോളി, ടൂർണമെന്റ് കൺവീനർ നിസാർ ഇബ്രാഹിം, മൻസൂർ മുണ്ടോത്ത്, മനോജ് കുമാർ കാപ്പാട് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. റഹീസ് സാലിഹ്, ഷറഫ് ചോല, ബാസിൽ, ജോജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















