ആവശ്യമായ ചേരുവകൾ
സേമിയ (വേവിച്ചത്) – 1 കപ്പ്
ഗോതമ്പ് പൊടി – 1/2 കപ്പ്
അരിപൊടി – 1/4 കപ്പ്
മ ൈദ പൊടി – 1/2 കപ്പ്
കാരറ്റ് – 1/2 കഷ്ണം
ഉള്ളി – 1/2 കഷ്ണം
അണ്ടിപരിപ്പ് – 5 എണ്ണം
ബദാം – 5 എണ്ണം
എള്ള് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന് (പാനിൽ പുരട്ടാൻ)
തയാറാക്കുന്ന വിധം
സേമിയ വേവിച്ചത്, അരിപൊടി, ഗോതമ്പ് പൊടി, മൈദ പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഉള്ളി, കാരറ്റ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ മിക്സിയിൽ അടിച്ച് ചേർക്കുക.
ശേഷം, ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇങ്ങനെ തയാറാക്കിയ മാവിലേക്ക് കുറച്ച് എള്ള് കൂടെ ചേർത്ത് നന്നായി ഇളക്കുക. പാനിൽ അൽപം നെയ്യ് പുരട്ടി ദോശ ചുട്ടെടുക്കാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ