ആവശ്യമായ ചേരുവകൾ
മുട്ട -അഞ്ച്
ചെറിയ ഉള്ളി -മൂന്ന്
പച്ചമുളക് -നാല്
തേങ്ങ -ഒന്ന്
മഞ്ഞൾപൊടി -അര ടീ സ്പൂൺ
വലിയ ജീരകം -ഒരു ടീ സ്പൂൺ
മുളകുപൊടി -രണ്ട് ടീ സ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീ സ്പൂൺ
വെളിച്ചെണ്ണ -രണ്ട് ടീ സ്പൂൺ
ഉപ്പ്, വെള്ളം -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നീളത്തിൽ മുറിച്ച ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് തേങ്ങ, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, വലിയ ജീരകം ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല ഫൈനായി അരച്ച അരപ്പ്, ഉപ്പ് ചേർത്തിളക്കി തിളച്ചുവരുമ്പോൾ ഓരോ മുട്ട വീതം പൊട്ടിച്ചൊഴിച്ച് ചട്ടി മൂടി വെച്ച് മുട്ട വേവ് പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് ചൂടോടെ പത്തിരി, ചപ്പാത്തി, നെയ്ച്ചോർ, പുട്ട് എന്നിവയുടെ കൂടെയെല്ലാം കഴിക്കാം.
Read More:
- മാർച്ച് 11- ആയുധങ്ങളെ നിഷ്പ്രഭമാക്കിയ മനുഷ്യൻ; ഗാന്ധിയുടെ യഥാർത്ഥ വിപ്ലവ വീര്യം പ്രകടമായ ദിനം
- പരിഭാഷകന്റെ രസികൻ മൊഴിമാറ്റവും കമന്റും കേട്ട് പൊട്ടിച്ചിരിച്ച് വൃന്ദ കാരാട്ട്
- ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവം; ടൂറിസം ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
- എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; ബംഗാളിൽ ഇൻഡ്യ സഖ്യമില്ല
- വി.സിമാരെ പുറത്താക്കൽ: ഇന്ന് പ്രതിഷേധ ദിനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ