എമ്മ സ്റ്റോൺ, ബ്രാഡ്‌ലി കൂപ്പർ, മാർഗോട്ട് റോബി: ഓസ്‌കാർ റെഡ് കാർപ്പറ്റ് ഫാഷനിൽ തിളങ്ങി താരങ്ങൾ

ലൊസാഞ്ചലസിലെ  96-ാമത് ഓസ്‌കാർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. 

എമ്മ സ്റ്റോൺ: മിന്റ് നിറത്തിലുള്ള സ്ട്രാപ്പ്‍ലെസ് ഗൗണിലാണ് എമ്മ സ്റ്റോൺ ഓസ്കർ വേദിയിലെത്തിയത്. വളരെ തിൻ ആയ ഡയമണ്ട് നെക്ലേസ് സ്റ്റൈൽ ചെയ്തു. ഗ്ലാം മേക്കപ്പാണ് ചൂസ് ചെയ്തത്. 

 

 

മാർഗോട്ട് റോബി: ബാർബിയിലെ അഭിനയത്തിന് താരം നാമനിർദ്ദേശം ചെയ്യിപ്പെട്ടില്ല എങ്കിലും കറുത്ത നിറത്തിലുള്ള വെർസേസ് ഗൗണിൽ ചടങ്ങിൽ സ്റ്റൈലിഷ് ലുക്കിൽ മാർഗോട്ട് താരമായിരുന്നു.  

റയാൻ ഗോസ്ലിംഗ്: സഹനടനായി തിളങ്ങിയ റയാൻ ഗോസ്ലിംഗ് ക്ലാസിക് ലുക്കിൽ കറുത്ത സ്യുട്ടും അതിൽ സിൽവർ നിറവും ഒത്തുചേരുന്ന വസ്ത്രമായിരുന്നു ഓസ്കാർ അവാർഡ്ദാന ചടങ്ങിൽ ധരിച്ചത്.

ബില്ലി ഐലിഷ്: അക്കാ‍ഡമിക് കോച്ചർ ലുക്കിലെത്തിയാണ് ബില്ലി ഐലിഷ് കയ്യടി നേടിയത്. വെള്ള നിറത്തിലുള്ള ഷർട്ടും അതിന് മാച്ച് ചെയ്ത് കറുപ്പ് ഓവർ കോട്ടുമാണ് പെയർ ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് കോംമ്പിനേഷനിലുള്ള മിനി സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. വസ്ത്രത്തിനൊപ്പം ചുവപ്പ് നിറത്തിലുള്ള സീസ്ഫയർ പിന്നും ആക്സസറൈസ് ചെയ്തിട്ടുണ്ട്.

ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം. പലസ്തീന് നീതി ഉറപ്പാക്കണം എന്ന ആശയത്തോടെയാണ് സീസ്ഫയർ പിന്ന് സ്റ്റൈൽ ചെയ്തത്. കയ്യിലൊരു ബാഗും ആക്സസറൈസ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഓസ്കർ വേദിയിൽ സീസ്ഫയർ പിന്ന് ധരിച്ചെത്തിയിട്ടുണ്ട്. 

അമേരിക്ക ഫെറേറ: ബാർബിയോടുള്ള ആദരസൂചകമായി താരം തിളങ്ങുന്ന പിങ്ക് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഫെരേരയ്ക്ക് മികച്ച സഹനടിക്കുള്ള നോമിനേഷൻ ലഭിച്ചു.

ഡാവിൻ ജോയ് റാൻഡോൾഫ്: മികച്ച സഹനടിക്കുള്ള അവാർഡ് നേടിയ ഡേ വാൻ ജോയ് റാൻഡോൾഫ് ഐസ്-ബ്ലൂ സീക്വിൻഡ് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. ഹാൾട്ടർ നെക്ക്‌ലൈൻ, റഫിൾ സ്ലീവ്, ട്യൂൾ ട്രെയിൻ എന്നിവയാണ് വസ്ത്രത്തിന്റെ പ്രത്യേകത. സ്പാർക്ക്ലി ഡ്രോപ്പ് കമ്മലുകളും ആക്സസറൈസ് ചെയ്തു. 

ലില്ലി ഗ്ലാഡ്‌സ്റ്റോൺ: മികച്ച നടിക്കുള്ള നോമിനിയിൽ ഇടം നേടിയ ലില്ലി ഗ്ലാഡ്‌സ്റ്റോൺ ഗൂച്ചി ക്രിയേറ്റീവ് ഡയറക്ടർ സബാറ്റോ ഡി സാർനോയും തദ്ദേശീയ കലാകാരനായ ജോ ബിഗ് മൗണ്ടെയ്‌നും ഒരുമിച്ചു തങ്ങളുടെ നേറ്റീവ് അമേരിക്കൻ പൈതൃകത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. 

ബ്രാഡ്‌ലി കൂപ്പർ: ‘മാസ്‌ട്രോ’ എന്ന ചിത്രത്തിലെ മികച്ച നടനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ബ്രാഡ്‌ലി കൂപ്പർ, ടൈ ഇല്ലാതെ കറുത്ത സ്യൂട്ട് ധരിച്ചു അമ്മ ഗ്ലോറിയയ്‌ക്കൊപ്പമാണ് ചടങ്ങിൽ എത്തിയത്. 

കിലിയൻ മർഫി: ഓപ്പൺഹൈമർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട കിലിയൻ മർഫി പരമ്പരാഗത സ്യൂട്ടിലും ബോ ടൈയിലും സ്റ്റൈലിഷ് ലുക്കിലാണ് റെഡ് കാർപറ്റിൽ എത്തിയത്. 

അരിയാന ഗ്രാൻഡെ: ഫാഷനിലെ ബാർബി ഫീവർ അവസാനിച്ചിട്ടില്ല. ഗായിക അരിയാന ഗ്രാൻഡെ പിങ്ക് ഗൗണിലാണ് ഓസ്കർ വേദിയിലെത്തിയത്. ജിയാംബറ്റിസ്റ്റ വാലി ഹൗട്ട് കോച്ചറിന്റെ കസ്റ്റംമെയ്ഡ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്.  പിങ്ക് ഡയമണ്ട് നെക്‌ലേസും ആക്സസറൈസ് ചെയ്തു. 


 

വനേസ ഹഡ്‌ജൻസ്: ബേബി ബംപുമായി സ്റ്റൈലിഷ് ലുക്കിലാണ് വനേസ ഹഡ്‌ജൻസ് ഓസ്കർ വേദിയിലെത്തിയത്. താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചതും ഓസ്കർ വേദിയിൽ തന്നെ. ഫുൾ സ്ലീവ്‍ഡ് കറുത്ത ഗൗണാണ് സ്റ്റൈൽ ചെയതത്.