വയനാട്:സർക്കാർ സഹായം കിട്ടാതായതോടെ ശമ്പള വിതരണം പ്രതിസന്ധിയിലായി പൂക്കോട് വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള കോളേജുകൾ.മാർച്ച് പത്തുകഴിഞ്ഞിട്ടും 1250 ജീവക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്.സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കോളേജുകളെയും കാര്യമായി ബാധിക്കുമോ എന്നതാണ് വെറ്റിനറി സർവകലാശാലയുടെ ആശങ്ക.
അധ്യാപകരും അനധ്യാപകരും ഫാം തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കിട്ടാനുണ്ട്. ശമ്പളം ഇടയ്ക്ക് രണ്ടോ മൂന്നോ നാൾ വൈകാറുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയത്. പക്ഷേ, പത്ത് നാൾ കഴിഞ്ഞിട്ടും ശമ്പളം ആർക്കും വീണില്ല. 95 കോടി രൂപ വർഷം തോറും ശമ്പളം, സർവകലാശാലയുടെ മറ്റു ചെലവുകൾ എന്നിവയ്ക്കായി ബജറ്റിൽ അനുവദിക്കും.
മാസം തോറുമാണ് വിഹിതം നൽകുക. ഇത്തവണ കിട്ടാനുള്ള 7.86 കോടി രൂപയാണ് നൽകാത്തത്. സർവകലാശാലയിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി 9.7 കോടി രൂപ വേണം ശമ്പളം നൽകാൻ. മറ്റു സർവകലാശാലകളെ പോലെ അഫ്ലിയേറ്റഡ് കോളേജുകൾ ഇല്ലാത്തതിനാൽ വരുമാനം കുറവാണ്.
Read more ….
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- മലപ്പുറത്ത് ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
ഇറച്ചിക്കോഴി, കോഴിമുട, തുടങ്ങിയ ഉത്പന്നങ്ങൾ വിറ്റുള്ള തുകയും, വിദ്യാർത്ഥികളുടെ വാർഷിക ഫീസുമാണ് പ്രധാന വരുമാന മാർഗം. ഒന്നര മുതൽ രണ്ട് കോടി രൂപവരെയാണ് ഫാമുകളിൽ നിന്നും മറ്റുമായി കിട്ടും. ഫാം ഉത്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനമില്ലാത്തതിൽ, കുറച്ച് വർഷമായി വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. സർക്കാർ സഹായം തന്നെയാണ് ഏക ആശ്രയം