കൊച്ചി: ഉല്ലാസ് ചെമ്പൻ സംവിധാനം ചെയുന്ന ആക്ഷൻ ത്രില്ലർ അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. പോസ്റ്ററുകളിലും ട്രെയിലറിലും നൽകിയിരുന്ന ഒരു വ്യത്യസ്ത ട്രീട്മെന്റ് സോങ്ങിലും ഒട്ടും തന്നെ കുറയാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചെമ്പൻ വിനോദും, ലുക്മാൻ അവറാനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു പ്രാചീന കലാരൂപമാണ് തുമ്പി തുള്ളൽ.
സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പയുടെ സ്വദേശമായ തൃശ്ശൂർ ജില്ലയിലെ കൊള്ളന്നൂർ എന്ന ഗ്രാമത്തിൽ അദ്ദേഹത്തിന്റെ ചെറുപ്പകാലം മുതലെ കണ്ടുവന്നിരുന്ന ഈ കലാരൂപം അതിൻ്റെ തനതായ താളത്തിലും ശൈലിയിലും പുറം ലോകത്തിനു പരിചയപെടുത്താനായി ഒരു കൗതുകത്തിൻ്റെ പേരിൽ റെക്കോർഡ് ചെയ്തിരുന്ന പാട്ടിനെ ഈ സിനിമയുടെ സംവിധായകൻ ഉല്ലാസ് ചെമ്പന്റെ നിർദ്ദേശത്തോടെ അഞ്ചക്കള്ളകോക്കാനിൽ ഉൾപ്പെടുത്തുകയായിരുന്നു.
Read More…….
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്‍റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി
- പാർട്ടിയിൽ രണ്ട് കോടി അംഗങ്ങളെ ചേർക്കാനുള്ള ലക്ഷ്യവുമായി വിജയ്: മെമ്പര്‍ഷിപ്പ് എടുക്കാന്‍ പുറത്തിറക്കിയ ആപ്പിന്റെ പ്രവർത്തനം നിലച്ചു
- അമ്മയുടെ ഫേവറിറ്റ് പനീർ ടിക്കയുണ്ടാക്കി രാം ചരൺ: വൈറലായി വീഡിയോ
ഒരു ഫോക്ക് ട്രാൻസ് രീതിയിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതൊരു പ്രാചീന കലാരൂപം ആയതുകൊണ്ട് തന്നെ ഇത് പാടിയിരിക്കുന്നത് വർഷങ്ങളായി തുമ്പി തുള്ളലിൽ പാടിയിരുന്ന മാളു ചേച്ചിയും സുഹൃത്തക്കളുമാണ്.
ചെമ്പോസ്‌കി മോഷൻ പിച്ചർസിന്റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വികിൽ വേണുവും ഉല്ലാസ് ചെമ്പനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി. എസ്. വാര്യത്ത് ആണ്.