കണ്ണൂർ:കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്ത്രീകൾക്കു പ്രാധാന്യം നൽകിയില്ലെന്ന എഐസിസി വക്താവ് ഷമ മുഹമ്മദിന്റെ വിമർശനത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.വിമർശനത്തെ കുറിച്ച് അവരോടുതന്നെ ചോദിച്ചാൽ മതിയെന്നും ഷമ പാർട്ടിയുടെ ആരുമല്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ ബിൽ പാസായതിനുശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടികയിൽ ഒരു വനിത മാത്രമാണ് ഉള്ളത് എന്നത് സങ്കടകരമായ കാര്യമാണെന്നായിരുന്നു ഷമ പറഞ്ഞത്. കേരളത്തില്‍ 51% സ്ത്രീകളുണ്ട്. നേതാക്കള്‍ സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണം.
Read more ….
- അഡൾട്ട് ഫിലിം സ്റ്റാർ സോഫിയാ ലിയോണിനെ മരിച്ചനിലയിൽ കണ്ടെത്തി
- 40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്; രക്ഷാപ്രവർത്തനം തുടരുന്നു
- പുതുമയും ആകാംക്ഷയും നിറച്ചു ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ചിത്തിനി’: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
- ബി.ജെ.പി അധികാരത്തിൽവന്നാൽ പാചകവാതക വില വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ കഴിയുമോ? പി. ചിദംബരം
- കോയമ്പത്തൂരിൽ നിന്നു മക്കൾ നീതി മയ്യം പാർട്ടി നേതാവും ചലച്ചിത്ര താരവുമായ കമൽഹാസന്റെ അപ്രതീക്ഷിത പിന്മാറ്റം; സിപിഎമ്മിനും ബിജെപിക്കും ആശ്വാസം
തോൽക്കുന്നിടത്തു മാത്രമല്ല, സ്ത്രീകള്‍ക്കു ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്നും ഷമ പറഞ്ഞു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നും ഷമ കുറ്റപ്പെടുത്തി