തിരുവനന്തപുരം: താലിബാൻ ശൈലിയിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആരോപിച്ചു. രക്ഷാകർത്താക്കൾ. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിച്ചു.
ഫെബ്രുവരി 16 മുതൽ 18 വരെ മൂന്നുദിവസം എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന ക്രൂരമായ ആൾക്കൂട്ടവിചാരണയാണ് 20 വയസ്സുള്ള തന്റെ മകന്റെ മരണത്തിനു കാരണമായത്.
ഉത്തരേന്ത്യൻ വിദ്യാർഥികളാണ് തന്റെ മകൻ നേരിട്ട ക്രൂരവിചാരണ ആദ്യം പുറത്തുപറഞ്ഞത്. ഹോസ്റ്റലിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ നഗ്നനാക്കിനിർത്തി ബെൽറ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കുകയായിരുന്നു. ആന്തരിക മുറിവുകളുണ്ടായി ചികിത്സകിട്ടാതെയാണ് സിദ്ധാർഥൻ മരിച്ചത്. തൂങ്ങിമരണമാണെന്നു പ്രചരിപ്പിക്കുന്നതു മുഖവിലയ്‌ക്കെടുക്കാൻപോലും കഴിയില്ല.
വാലന്റൈൻസ് ദിനാഘോഷത്തിൽ ഒരു പെൺകുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഷാനും കോളേജ് യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല. ഇതിനു പ്രതികാരമായാണ് അവർ സിദ്ധാർഥനെ ആക്രമിക്കുന്നത്.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
എസ്.എഫ്.ഐ. നേതാവ് അമലിന്റെ നേതൃത്വത്തിലാണ് ആൾക്കൂട്ടവിചാരണയ്ക്കു വിധേയനാക്കിയത്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ അവർ ആക്രമണം തുടർന്നു. കുറ്റക്കാരെ രക്ഷിക്കാൻ സിദ്ധാർഥനെ അപമാനിക്കാനും വ്യാജപരാതി നൽകാനും അവർ തയ്യാറായി. സഹപാഠികളായ ആറ് എസ്.എഫ്.ഐ. പ്രവർത്തകർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ട്. കോളേജ് അധ്യാപകരും വിദ്യാർഥി യൂണിയനും തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണത്തിനു നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ അവർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















