വാലിബൻ രണ്ടാം ഭാഗത്തിൻ്റെ അവകാശം ആർക്കും തീറെഴുതിയിട്ടില്ല; ‘അന്വേഷണ’ത്തിനോട് വെളിപ്പെടുത്തി നിർമ്മാതാവ്

 

തിരുവനന്തപുരം: മലൈകോട്ടെ വാലിഭൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കുന്നത് തൻ്റെ നിർമാണ കമ്പനിയായിരിക്കുമെന്ന് ഷിബു ബേബി ജോൺ. നിലവിൽ രണ്ടാം ഭാഗത്തേപ്പറ്റി ചിന്തയില്ല. അങ്ങനെ ഒരു ആലോചന ഉണ്ടായാൽ നിർമ്മിക്കുന്നത് തൻ്റെ പ്രൊഡക്ഷൻ കമ്പനി തന്നെയായിരിക്കുമെന്ന് മുൻചവറ എംഎൽഎയും ആർഎസ്പി സ്ഥാന ജനറൽ സെക്രട്ടറിയുമായ ഷിബു അന്വേഷണത്തിനോട് പറഞ്ഞു.

ഒന്നാം ഭാഗത്തിൽ താൻ തൃപ്തനാണ്. ചില നെഗറ്റീവ് കമൻ്റുകൾ പല ഭാഗത്തു നിന്നും ഉണ്ടായി. രണ്ടാം ഭാഗം ഉണ്ടാകുമെങ്കിൽ അത് നിർമ്മിക്കുന്നത് തൻ്റെ കമ്പനി തന്നെയാണ് എന്ന സൂചനയും മുൻ തൊഴിൽ വകുപ്പ് മന്ത്രി നൽകി. അതേസമയം, പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മലൈക്കോട്ടെ വാലിബൻ.
ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ മലൈക്കോട്ടെ വാലിബൻ.
ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്.

 

 

Read more :