തിരുവനന്തപുരം: വയനാട്ടിൽ സിപിഐ ദേശീയ നേതാവ് ആനി രാജയെ സ്ഥാനാർത്ഥിയാക്കിയതിലെ അമർഷം വെളിവാക്കി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം. വയനാട്ടിലെ സിറ്റിംഗ് സീറ്റിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുന്ന അദ്ദേഹത്തിൻ്റെ സിറ്റിംഗ് സീറ്റിൽ മത്സരിക്കാനുള്ള തീരുമാനത്തെയാണ് ദേശിയ തലത്തിലെ ഘടകകക്ഷിയായ ഇടത് മുന്നണി വെല്ലുവിളിക്കുന്നതെന്നും വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.ഡി.സജി പറഞ്ഞു.
സാധാരണക്കാർക്കും പിന്നോക്കക്കാർക്കും , ഗോത്ര വർഗക്കാർക്കും അഭിമാന നിമിഷമാണ് രാഹുൽ വീണ്ടും വയനാട്ടിൽ നിന്നും മത്സരിക്കാനുള്ള തീരുമാനം.രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടിയും , വർഗീയ ഫാസിസത്തിനെതിരെയും തുലനം ചെയ്യാത്ത പോരാട്ടം നടത്തുന്ന രാഹുൽ ഇന്ത്യയുടെ കാവലാളാണ്.എന്നിട്ടും ചിലർ മൂക്ക് മുറിച്ച് ശകുനം മുടക്കാനെന്ന പോലെ എന്തിന് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നു എന്ന് ചോദിക്കുന്നുവെന്നും സജി കുറ്റപ്പെടുത്തി.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ
നാളെകളിൽ ജനാധിപത്യ മതേതര, ഇന്ത്യയും അതിന്റെ ഭരണഘടനയും പൗര സ്വാതന്ത്രവും നിലനിൽക്കണമെങ്കിൽ പിന്തുണ ഇന്ത്യയുടെ രാഹുലിന് നൽകണം. കേരളത്തിലെ ഇടതു പക്ഷ നേതൃത്വത്തിന്റെ നിലപാട് ബിജെപി ക്ക് ഒപ്പമാണോ എന്ന സംശയമാണ് ആനി രാജയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എന്നും കോൺഗ്രസ് ആരോപിക്കുന്നു. മറിച്ചാണെങ്കിൽ വയനാട്ടിൽ എൽ ഡി എഫ് ഇന്ത്യയുടെ സമര നായകൻ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകണമെന്നും അഡ്വ പി.ഡി. അവശ്യപ്പെട്ടു.
















