കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. റബര്‍ ബോര്‍ഡ് വൈസ് ചെയര്മാന് കെ. എ. ഉണ്ണികൃഷ്ണന് ആണ് ചാലക്കുടിയിലെ സ്ഥാനാര്‍ഥി. കെ.പി.എം.എസ് നേതാവ് ബൈജു കലാശാല മാവേലിക്കരയില്‍ മത്സരിക്കും. കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടുദിവസത്തിനുശേഷം നടത്തുമെന്ന് ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ഇടുക്കി സീറ്റിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പമാണ് പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് സൂചന. കോട്ടയത്ത് തുഷാര്‍ തന്നെ മത്സരിക്കും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്. ഇടുക്കിയുടെ കാര്യത്തില്‍ കൂടി വ്യക്തത വന്നതിനുശേഷം രണ്ട് സീറ്റുകളിലും ഒന്നിച്ച് പ്രഖ്യാപനം നടത്താന്‍ വേണ്ടി മാറ്റിവെക്കുകയായിരുന്നു.
Read more ….
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ