കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ

പാലക്കാട്:ആലത്തൂരിൽ പുത്തന്‍ത്തറ മാരിയമ്മന്‍ കോവിലിലെ പൊങ്കല്‍ ആഘോഷ ചടങ്ങിനിടെ പത്തുവയസ്സുകാരന് പൊള്ളലേറ്റു.ഇന്ന് പുലര്‍ച്ചെ കനല്‍ചാട്ടത്തിനിടെയാണ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റത്.

മുതിര്‍ന്ന ചിലര്‍ക്കൊപ്പം കനല്‍ ചാടികടക്കുന്നതിനിടെ കുട്ടി പാതിയില്‍ വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ പാലക്കാട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

Read more ….