പാലക്കാട്:യുഡിഎഫിനെ ബിജെപി വടകരയിൽ സഹായിക്കുമെന്ന് എം.ബി രാജേഷ്.ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നും എംബി രാജേഷ് പറഞ്ഞു.ബിജെപി ഷാഫി പറമ്പിലിനെ സഹായിക്കുകയും തിരിച്ച് പാലക്കാട് യുഡിഎഫിനെ ബിജെപി സഹായിക്കുകയും ചെയ്യും.നേമത്തിനു ശേഷം ബിജെപി ക്ക് അകൗണ്ട് തുറക്കാൻ വഴിയൊരുക്കുകയാണ് ലക്ഷ്യം.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയം ഇത്ര വൈകിയതിന്റെയും ഫീൽഡിൽ ഇറങ്ങിയ സ്ഥാനാർഥികളെ പിൻവലിച്ചതിന്റെയും പൊരുൾ ആളുകൾക്ക് ഇപ്പോഴാണ് പിടികിട്ടിയത്. ഈ പൊരുൾ കേരളത്തിൽ രണ്ടക്കം തികയ്ക്കുമെന്ന് മോദിയുടെ ആത്മവിശ്വാസവുമായി ചേർത്തുവായിക്കണം.
Read more ….
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയത്തിന്റെ തൊട്ടടുത്ത് എത്തിയ മണ്ഡലമാണ് പാലക്കാട്. അവസാന നിമിഷം കഷ്ടിച്ചാണ് യുഡിഎഫ് അവിടെ കടന്ന് കൂടിയത്. അവിടുത്തെ സിറ്റിങ് എം.എൽ.എയെ തന്നെ തെരഞ്ഞുപിടിച്ച് വടകരയിൽ കൊണ്ടുപോയി മത്സരിക്കുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമായില്ലേ എന്നും എം.ബി രാജേഷ് ചോദിച്ചു.