ആവശ്യമായ ചേരുവകൾ
സോയ ചങ്ക്സ് -100 ഗ്രാം
ഗ്രീൻ പീസ് വേവിച്ചത് -1/2 കപ്പ്
വേവിച്ച ബസ്മതി അരി / കൈമ അരി -100 ഗ്രാം
ഉള്ളി – 1 കപ്പ്
തക്കാളി – 1 കപ്പ്
തൈര് – 2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1.5 ടീസ്പൂൺ
ബിരിയാണി മസാല – 2 ടീസ്പൂൺ
നെയ്യ് – 3 ടേബിൾ സ്പൂൺ
മല്ലിയില – 3 ടേബിൾ സ്പൂൺ
പുതിനയില – 2 ടേബിൾ
സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
സോയ ചങ്ക്സ് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇട്ടു വേവിച്ചു പിഴിഞ്ഞെടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മല്ലിപ്പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തു മാരിനേറ്റ് ചെയ്തു 10 മിനിറ്റ് വയ്ക്കുക. 10 മിനിറ്റിനു ശേഷം കുറച്ച് എണ്ണയിൽ വറുത്തെടുക്കാം.
ഒരു ചീനച്ചട്ടിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ഉള്ളി വഴറ്റുക. വഴറ്റി വരുമ്പോൾ 1 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഒന്ന് വഴറ്റുക. അതിലേക്കു തക്കാളിയും കുറച്ചു മല്ലിയിലയും പുതിന ഇലയും ഇട്ടു കൊടുത്തു വഴറ്റുക.
തക്കാളി വെന്തു സോഫ്റ്റായി വരുമ്പോൾ കുറച്ചു മഞ്ഞൾപ്പൊടിയും മുളകുപൊടിയും ബിരിയാണി മസാലയും തൈരും ചേർത്തു നന്നായി യോജിപ്പിക്കുക. വറത്തു വച്ച സോയ ചങ്ക്സും ഗ്രീൻ പീസും കൂടി ചേർത്തു യോജിപ്പിച്ച് 5 മിനിറ്റ് വേവിക്കുക. അതിനു മുകളിലേക്കു വേവിച്ച ചോറ് ചേർത്തു കൊടുക്കാം.
കുറച്ചു നാരങ്ങാ നീരും കൂടി മുകളിൽ തൂവുക. കുറച്ചു മല്ലിയിലയും നെയ്യും കൂടി മുകളിൽ ഇട്ടു ചെറു തീയിൽ 10 മിനിറ്റോളം വേവിക്കുക. ആവി എല്ലായിടത്തും വരുമ്പോൾ യോജിപ്പിക്കാം, സോയ ബിരിയാണി തയാർ.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ