ബം​ഗ​ളൂ​രു ക​ഫേ സ്ഫോ​ട​നം: നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

 ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു വൈ​റ്റ് ഫീ​ൽ​ഡ് ബ്രൂ​ക്ക് ഫീ​ൽ​ഡി​ലെ രാ​മേ​ശ്വ​രം ക​​ഫേ​യി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ബെ​ള്ളാ​രി​യി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​മാ​യി നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

    തീ​വ്ര​വാ​ദ കേ​സി​ൽ ബെ​ള്ളാ​രി ജ​യി​ലി​ൽ ക​ഴി​യു​ന്ന മി​നാ​ജ്, പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബെ​ള്ളാ​രി സ്വ​ദേ​ശി സെ​യ്ദ് സ​മീ​ർ (19), മും​ബൈ സ്വ​ദേ​ശി അ​ന​സ് ഇ​ഖ്ബാ​ൽ ഷെ​യ്ക് (23), ഡ​ൽ​ഹി സ്വ​ദേ​ശി ഷ​യാ​ൻ റ​ഹ്മാ​ൻ എ​ന്ന ഹു​സൈ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​ൻ.​ഐ.​എ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്ക് മു​ഖ്യ​പ്ര​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

    ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ൻ.​ഐ.​എ സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. റെ​യ്ഡി​നി​ടെ സ്ഫോ​ട​ക വ​സ്തു​ക്ക​ള​ട​ക്കം കൈ​വ​ശം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പൊ​ട്ടാ​സ്യം നൈ​ട്രേ​റ്റ്, വെ​ടി​മ​രു​ന്ന്, ഇ​ല​ക്ട്രോ​ണി​ക് സ​ർ​ക്യൂ​ട്ടു​ക​ൾ, സ​ൾ​ഫ​ർ തു​ട​ങ്ങി​യ​വ ബെ​ള്ളാ​രി​യി​ൽ മി​നാ​ജി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​രു​ന്നു. രാ​മേ​ശ്വ​രം ക​ഫേ സ്ഫോ​ട​ന​ത്തി​ലും സ​മാ​ന വ​സ്തു​ക്ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റു പ്ര​തി​ക​ളും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ​വ​രാ​ണ്.

Read more : 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ