കോട്ടയം:ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എൻഡിഎയിൽ ബിഡിജെഎസ് സീറ്റുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം കോട്ടയത്തുവച്ച് നടക്കും.ചാലക്കുടിയിൽ എസ്എൻഡിപി വനിതാ വിഭാഗം നേതാവ് ഇ.എസ്.ഷീബയും മാവേലിക്കരയിൽ ബൈജു കലാശാലയും സ്ഥാനാർഥികളാകും.
കോട്ടയത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാനാണ് ചേർത്തലയിൽ ചേർന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം.കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്.ഇടുക്കി സീറ്റിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു.
ഇടുക്കിയിൽ സർപ്രൈസ് സ്ഥാനാർഥി ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. ഉടുമ്പൻചോല മുൻ എംഎൽഎയും കേരളാ കോൺഗ്രസ് മുൻ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റിൽ പരിഗണനയിലുണ്ട്. ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമാണ് മാത്യു സ്റ്റീഫനിലേക്ക് എത്താൻ കാരണം.
Reada more ….
- വധുവിന് ക്രിസ്ത്യൻ പേര്; തൂത്തുക്കുടി ശിവൻ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു
- ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി ഒരാഴ്ചമാത്രം : ആയാറാം, ഗയാറാം രാഷ്ട്രീയത്തിനിടെ സഖ്യങ്ങളെ ചേർത്ത് നിർത്താൻ മുന്നണികൾ
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില കുതിക്കുന്നു; പവന് 48,600 രൂപ; 50,000 കടക്കുന്നതിന് അധികം സമയം വേണ്ടി വരില്ല
മുന്നണിയിലെ പ്രബല കക്ഷിയെന്ന നിലയിൽ ബിജെപി യുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതിനുശേഷമാണ് ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.