എന്നും രാത്രിയിൽ എന്ത് കഴിക്കുമെന്ന് പലർക്കും കൺഫ്യൂഷനാണ്. എന്നാൽ ഇന്നൊരു വെറൈറ്റി ഡിന്നർ ആയാലോ?
ചേരുവകൾ
- ആട്ട മാവ് -രണ്ട് കപ്പ്
- വലിയ സവാള അരിഞ്ഞത് -ഒന്ന്
- പച്ചമുളക് അരിഞ്ഞത് -3
- മല്ലിയില -ഒരു ടേബിൾ സ്പൂൺ
- മുളകുപൊടി-1/2 ടീസ്പൂൺ
- നെയ്യ് /ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
- ജീരകം -1/2 ടീസ്പൂൺ
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഓയിലും കുറച്ച് വെള്ളവും ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കണം. അധികം ലൂസ് ആവാത്ത രീതിയിൽ വേണം കുഴച്ചെടുക്കാൻ.
മാവിനെ നാല് ഭാഗമായി മാറ്റി ഓരോന്നിനെയും ഉരുളകളാക്കണം.
ഓരോ ഉരുളയും നല്ല കനത്തിൽ (1 ഇഞ്ച് ) പരത്തി, തവ ചൂടാക്കി രണ്ടു വശവും ചെറുതായി ചൂടാക്കി എടുക്കണം( 30 സെക്കന്റ്)അതെടുത്തു ചൂടോടു കൂടി വീണ്ടും 1/2 സെ.മി കനത്തിൽ പരത്തണം.തവയിൽ നെയ്യോ ഓയിലോ തടവി രണ്ടു വശവും നന്നായി മൊരിഞ്ഞു ഗോൾഡൻ കളർ ആവുന്നത് വരെ തീ കുറച്ചു വച്ചു ചുട്ടെടുക്കണം. രുചികരമായ കോകി തയാർ. തൈര് അച്ചാർ ,ഗ്രീൻ ചട്ണി എന്നിവ കൂട്ടി കഴിക്കാൻ ഏറെ രുചികരം
Read More…Apple Mojito | ഒരു അടിപൊളി ഡ്രിങ്ക് ആപ്പിൾ മോജിറ്റോ