‘സാനിയ കമ്മന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തും’: പെരേരയ്ക്കു കിടിലൻ കമ്മന്റ് നൽകി താരം

സിനിമയുടെ റിലീസ് ദിവസം തിയറ്ററുകളിലെത്തി റിവ്യു പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ വൈറലായ ആളുകളാണ് സന്തോഷ് വർക്കിയും അലൻ ജോസ് പെരേരയും. ഇപ്പോഴിതാ അലൻ ജോസിന് നടി സാനിയ ഇയ്യപ്പൻ നൽകിയ മറുപടിയാണ് മലയാളി പ്രേക്ഷകർ ആഘോഷമാക്കി മാറ്റുന്നത്.

‘‘സാനിയ ഇയ്യപ്പൻ കമന്റ് ചെയ്താൽ റിവ്യുവും ഡാൻസും നിർത്തുമെന്നു’’ പറഞ്ഞ അലന്റെ ഒരു റീൽ വിഡിയോ വൈറലായിരുന്നു. ഒട്ടും വൈകാതെ റീലിൽ സാനിയയുടെ മറുപടിയെത്തി. ‘നിർത്തിക്കോ’ എന്നായിരുന്നു മറുപടി കമന്റ്.

നിരവധി പേരാണ് സാനിയയ്ക്കു നന്ദി പറഞ്ഞുകൊണ്ട് എത്തുന്നത്. ‘സാനിയ സമൂഹത്തിനു വേണ്ടി വലിയ ഉപകാരമാണ് ചെയ്തത്’, ‘3.5 കോടി ജനങ്ങളെ രക്ഷിച്ചു’, ‘സാനിയാ, ഈ ഉപകാരം ഒരിക്കലും മറക്കില്ല, നിങ്ങൾ മലയാള സിനിമയെ രക്ഷിച്ചു’ എന്നിങ്ങനെയാണ് പ്രതികരണങ്ങൾ.

Read More…..

‘‘പറഞ്ഞ വാക്കിനു വിലയുണ്ടെങ്കിൽ ഇതോടെ ഈ പരിപാടി നിർത്തണം’’ എന്ന് പെരേരയെ ഓർമിപ്പിക്കുന്നവരെയും കമന്റിൽ കാണാം. 

മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞാണ് സന്തോഷ് വർക്കി വൈറലാകുന്നത്. മോഹൻലാൽ ആറാടുകയാണെന്ന വാക്കും സന്തോഷ് വർക്കിക്കൊപ്പം ഹിറ്റായി. ആ പാത പിൻതുടർന്ന് എത്തിയ ആളാണ് പെരേര. ഡാൻസ് കളിച്ചും റിവ്യൂ പറഞ്ഞുമാണ് പെരേര ശ്രദ്ധ നേടിയത്.