Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആബേല്‍ ജോഷ്വ മാത്തനായി ദിലീപ്: കേരളം മറക്കാത്ത യഥാർഥ സംഭവത്തിന്റെ നേർക്കാഴ്ച: ‘തങ്കമണി’ റിവ്യൂ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 7, 2024, 04:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാത്ത യഥാർത്ഥ സംഭവത്തിന്റെ നേർക്കാഴ്ചയുമായി ദിലീപ് നായകനായി എത്തിയ ചിത്രം ‘തങ്കമണി’ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

1986 ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന പൊലീസ് നരനായാട്ട് ആണ് ചിത്രത്തിന്‍റെ പ്രമേയം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി മലയാളത്തില്‍ സമീപകാലത്ത് ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയാണ് തങ്കമണി.  

കട്ടപ്പന- തങ്കമണി റൂട്ടില്‍ ഓടിയിരുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കും തങ്കമണിക്കാരായ കോളേജ് വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ആരംഭിച്ച തര്‍ക്കവും സംഘര്‍ഷവും എങ്ങനെയാണ് ഒരു നാടും പൊലീസ് സംവിധാനവും തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്ന് ചിത്രം പറഞ്ഞുതരുന്നു.

യഥാര്‍ഥ സംഭവവികാസങ്ങളെ ഏറെക്കുറെ പിന്തുടര്‍ന്ന് എന്നാല്‍ ഫിക്ഷന്‍റെ സാധ്യതകളും ഉപയോഗപ്പെടുത്തി സിനിമാറ്റിക് ആയാണ് രതീഷ് രഘുനന്ദന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. രതീഷിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും. നേരത്തെ ഉടല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് രഘുനന്ദന്‍. 

ആബേല്‍ ജോഷ്വ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംഘര്‍ഷങ്ങളിലൊന്നും ഉള്‍പ്പെടാതെ, എന്നാല്‍ പൊലീസ് നടപടികളില്‍ ഇരകളാക്കപ്പെട്ടവരുടെ പ്രതിനിധിയാണ് ഈ കഥാപാത്രം.

ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തി ഒരു മാസം കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ വിചാരിച്ചെത്തുന്ന ആബേലിന് മുന്നില്‍ കാലം കാത്തുവച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റ് ചിലതായിരുന്നു. അതിനെ അയാള്‍ക്ക് ജീവിതം കൊണ്ട് പ്രതിരോധിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തങ്കമണി എന്ന സിനിമ. 

ReadAlso:

കാത്തിരിപ്പിന് അവസാനം; ഹൊറര്‍ റൊമാന്റിക് ത്രില്ലറുമായി കോരിത്തരിപ്പിക്കാന്‍ പ്രഭാസ് ‘രാജാസാബ്’ റിലീസ് ഡേറ്റ് പുറത്ത്, ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍

ആ നടനും മേനകയും കല്യാണം കഴിക്കുമെന്നാണ് ഞങ്ങൾ കരുതിയത്; തുറന്ന് പറഞ്ഞ് നടി | Menaka

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മടങ്ങിയെത്തുന്നു; സന്നദ്ധതയറിയിച്ചു താരം | AMMA

മികച്ച താര ജോഡികൾ, രേണു സുധിക്ക് ആദ്യ അവാർഡ്; ആശംസകളുമായി ആരാധകർ

‘കിംവദന്തികൾ എത്ര വേണമെങ്കിലും പ്രചരിപ്പിക്കൂ, എന്റെ യാത്ര തുടർന്നുകൊണ്ടിരിക്കും’; ധനുഷ്

ഒരേ പാറ്റേണില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ പൊലീസ് അന്വേഷണങ്ങളില്‍ നിന്ന് കൗതുകകരമായ തുടക്കമാണ് ചിത്രത്തിന്‍റേത്. പിന്നീട് പതുക്കെ തങ്കമണിയിലേക്കും അവിടുത്തെ എണ്‍പതുകളിലേക്കും രതീഷ് രഘുനന്ദന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

,

ഭയാനകമായത് എന്തോ സംഭവിക്കാനിരിക്കുന്നുവെന്ന തോന്നല്‍ തുടക്കം മുതല്‍ സൃഷ്ടിക്കുന്നുണ്ട് സംവിധായകന്‍. ചുരുങ്ങിയ സമയം കൊണ്ട് കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ സംവിധായകന് വിജയിക്കാനായതിനാലാണ് പിന്നീട് നടക്കുന്ന സംഭവങ്ങളില്‍ വൈകാരികമായ അനുഭവം പകരാനും അദ്ദേഹത്തിന് കഴിയുന്നത്.

പറയുന്ന ഗൗരവമുള്ള കഥയില്‍ നിന്ന് അനാവശ്യ സബ് പ്ലോട്ടുകളിലേക്ക് പോയി നേരം കളയുന്നില്ല എന്നതാണ് ചിത്രത്തിന്‍റെ തിരക്കഥയിലെ പ്ലസ്. 

മനു ജഗത് ആണ് ചിത്രത്തിന്‍റെ കഥാസംവിധാനം. എണ്‍പതുകളിലെ ഹൈറേഞ്ചിലേക്ക് പ്രേക്ഷകരെ വിശ്വസനീയമായി എത്തിക്കുന്നതില്‍ സംവിധായകനെ ഏറ്റവും സഹായിച്ചിട്ടുള്ളത് മനു ജഗത് ആണ്. മുന്‍പ് ദിലീപ് അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് തങ്കമണിയിലെ ആബേല്‍ ജോഷ്വ മാത്തന്‍.

വേറെ ജീവിത പദ്ധതികളുണ്ടായിരുന്ന, എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളാല്‍ ആഴത്തില്‍ സ്വാധീനിക്കപ്പെടുന്ന ഈ കഥാപാത്രം ഒരു അഭിനേതാവിന് എളുപ്പത്തില്‍ അവതരിപ്പിച്ച് പോവാന്‍ കഴിയുന്ന ഒന്നല്ല. അങ്ങനെയുള്ള ആബേലിനെ ദിലീപ് നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നീത പിള്ളയും പ്രണിത സുഭാഷുമാണ് ചിത്രത്തിലെ നായികമാര്‍.

,

Read More…..

  • കാജൽ അഗർവാളിനെതിരെ യുവാവിന്റെ മോശം പെരുമാറ്റം: ഉടനടി പ്രതികരിച്ചു താരം: വൈറലായി വീഡിയോ
  • ‘ഒരു ഭാഗത്ത് സാമൂഹ്യപ്രവര്‍ത്തനം: മറുഭാഗത്തു മൃഗവേട്ട’: ആലിയ ഭട്ടിനെതിരെ വ്യാപക വിമര്‍ശനം
  • മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഒടിടിയിലേയ്ക്ക്: മാർച്ച് 15 മുതൽ സോണി ലിവിൽ
  • ദേഹം തളരുന്നത് പോലെ തോന്നാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
  • വാതരോഗം മുതൽ പ്രേമേഹം വരെ തടയുന്നു: ഈ പച്ചക്കറി അടുക്കളയിലുണ്ടോ?

നീതയും ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. മനോജ് കെ ജയന്‍, കോട്ടയം രമേശ്, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കാസ്റ്റിംഗ്. 

മനോജ് പിള്ളയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഹൈറേഞ്ചില്‍ ഒരു പഴയ കാലത്ത് നടന്ന യഥാര്‍ഥ സംഭവകഥയെ ബിഗ് സ്ക്രീനില്‍ വിശ്വസനീയമാക്കിയതില്‍ എടുത്തുപറയേണ്ട പേരാണ് മനോജ് പിള്ളയുടേത്.

വില്യം ഫ്രാന്‍സിസിന്‍റെ സംഗീതം ചിത്രത്തിന്‍റെ സവിശേഷമായ മൂഡ് ഉടനീളം നിലനിര്‍ത്താന്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട്. ശ്യാം ശശിധരനാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ നാല് പേരാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

രാജശേഖര്‍, സുപ്രീം സുന്ദര്‍, മാഫിയ ശശി, സ്റ്റണ്‍ ശിവ എന്നിവര്‍. രണ്ടര മണിക്കൂര്‍ സമയം കൊണ്ട് മലയാളി മറക്കാത്ത ഒരു യഥാര്‍ഥ സംഭവത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് രതീഷ് രഘുനന്ദന്‍. ആ രണ്ടര മണിക്കൂര്‍ വൃഥാവിലാവില്ല എന്നതാണ് സംവിധായകന്‍റെ വിജയം. 

 

Latest News

ഭര്‍ത്താവ് മരണപ്പെട്ടാലും ഭര്‍തൃവീട്ടില്‍ സ്ത്രീയ്ക്ക് തുടരാം; ഹൈക്കോടതി | Highcourt

നന്തൻകോട് കൂട്ടക്കൊല കേസ് പ്രതി കേദലിന്റെ അമ്മാവനും മരിച്ചു | Nanthankkod crime

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾക്ക് ഉപാധികളോടെ ജാമ്യം | Attappady

ഗാസയില്‍ സഹായ സാമഗ്രികള്‍ വില്‍ക്കുന്നയിടത്തെ ആക്രമണം; അന്വേഷണം നടത്തണെമന്ന് ഐക്യരാഷ്ട്രസഭ, റെഡ് ക്രോസിൻ്റെ ആശുപത്രികളിൽ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിനെത്തി അബ്ബാസലി തങ്ങൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.