ധരംശാല: ഐപിഎല്ലിന് പിന്നാലെ സജീവ ക്രിക്കറ്റില്‍ വിരമിക്കാൻ ഒരുങ്ങി ദിനേശ് കാർത്തിക്.ബിസിസിഐയോടു അടുത്ത വ്യക്തിയാണ് താരത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.ഇത്തവണത്തേത് തന്റെ കരിയറിലെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് പ്രഖ്യാപിക്കും.
38കാരനായ കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമാണ്. 2008ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ 16 സീസണുകള്‍ താരം തുടര്‍ച്ചയായി കളിച്ചു. രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിനു നഷ്ടമായിട്ടുള്ളത്.242 ഐപിഎല്‍ മത്സരങ്ങള്‍ കാര്‍ത്തിക് കളിച്ചു. 4516 റണ്‍സാണ് താരം അടിച്ചെടുത്തത്. 20 അര്‍ധ സെഞ്ച്വറികള്‍. 141 ക്യാച്ചുകള്‍ 36 സ്റ്റംപിങുകള്‍.
ഐപിഎല്ലില്‍ ഏറ്റവും പരിചയ സമ്പത്തുള്ള കുറച്ചു താരങ്ങളില്‍ ഒരാളാണ് കാര്‍ത്തിക്. ആറ് ടീമുകളില്‍ താരം കളിച്ചു. ഡല്‍ഹി ഡയര്ഡെവിള്സിലൂടെ (ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്) യാണ് 2008ല്‍ താരം ഐപിഎല്‍ കളിച്ചു തുടങ്ങിയത്. 2011വരെ ഡല്‍ഹിയിലായിരുന്നു. പിന്നീട് കിങ്സ് ഇലവന് പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്സ്) ടീമിനായി ഇറങ്ങി. രണ്ട് സീസണുകള്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലും കളിച്ചു.
2015ല്‍ 10 കോടിയ്ക്ക് താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂലെത്തി. പിന്നീട് ഗുജറാത്ത് ലയണ്‍സ് ടീമില്‍. 2016, 17 സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും ഇറങ്ങി. കൊല്‍ക്കത്തയുടെ ക്യാപ്റ്റനുമായിരുന്നു.ഒടുവില്‍ 2022ല്‍ 5.5 കോടിയ്ക്ക് താരം വീണ്ടും ആര്‍സിബിയിലെത്തി.
Read more ….
- ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജയുടെ ബിജെപി പ്രവേശനം പ്രചാരണ ആയുധമാക്കാൻ സി.പി.എം
- ബിജെപിയിലേക്ക് വഴിവെട്ടി ബിന്ദു കൃഷ്ണ?; പ്രതികരിച്ച് കോൺഗ്രസ് വനിതാ നേതാവ്
- പദ്മജ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങള്‍ ഇതാ: കോണ്‍ഗ്രസ് ടു ബി.ജെ.പി
- യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
2022ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഫിനിഷര്‍ എന്ന നിലയില്‍ മിന്നും ബാറ്റിങായിരുന്നു താരം. 16 കളിയില്‍ നിന്നു താരം അടിച്ചെടുത്തത് 330 റണ്‍സ്. പിന്നാലെ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും താരമെത്തി.പിന്നീട് കമന്ററി ബോക്സിലും താരം സ്ഥിര സാന്നിധ്യമായി.
ബാറ്റിങ് ടെക്നിക്കുകളുമായി ബന്ധപ്പെടുത്തിയുള്ള താരത്തിന്റെ കമന്ററി ആരാധകര്‍ക്ക് വലിയ കൗതുകമായിരുന്നു. ആരാധകരും കൂടി.ഇന്ത്യക്കായി 26 ടെസ്റ്റുകള്‍ കളിച്ചു. 1025 റണ്‍സെടുത്തു. 57 ക്യാച്ചുകള്‍. ആറ് സ്റ്റംപിങുകള്‍. 94 ഏകദിനങ്ങള്‍ കളിച്ചു. 1752 റണ്‍സ് നേടി. 64 ക്യാച്ചുകളും ഏഴ് സ്റ്റംപിങുകളും. 60 ടി20 മത്സരങ്ങളില്‍ നിന്നു 686 റണ്‍സ്. 30 ക്യാച്ചുകളും എട്ട് സ്റ്റംപിങുകളും.ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 7 ഏഴ് അര്‍ധ സെഞ്ച്വറികളും. ഏകദിനത്തില്‍ 9 അര്‍ധ സെഞ്ച്വറികള്‍. ടി20യില്‍ ഒരു അര്‍ധ ശതകം.