കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ബിജെപി സംസ്ഥാന അധ്യക്ഷൻ പച്ചക്കള്ളമാണ് പറഞ്ഞെതാണ് ബിന്ദുകൃഷ്ണയുടെ പ്രതികരണം.
പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തതിനാലാണ് അവർ ബിജെപിയിൽ ചേർന്നതെന്നും ബിന്ദുകൃഷണ പറഞ്ഞു. ഇതിന് കെ.സുരേന്ദ്രൻ നൽകിയ മറുപടിയിലാണ് ബിന്ദുകൃഷ്ണ ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്ന് ആരോപിച്ച്. പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ പാർട്ടിയിൽ ചേരണം എന്ന ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.
”ഞാൻ സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. പക്ഷേ എന്നും അടിയുറച്ച കോൺസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. ഇനിയും നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ വെറുതേ പുകമറ സൃഷ്ടിക്കാനാണ് സുരേന്ദ്രൻ്റെ ശ്രമം
പത്മജയുടെ ഭർത്താവിനെ ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് ഞാൻ പറഞ്ഞത്. എന്തിനാണ് ചോദ്യം ചെയ്തത് എന്ന് എനിക്കറിയില്ല. അതു സംബന്ധിച്ച തെളിവുകളും എൻ്റെ പക്കലില്ല. ബിജെപിയിലേക്ക് പോകുമെന്ന വിവരം ഉടൻ തന്നെ പത്മജയെ വിളിച്ചിരുന്നു. പക്ഷേ ഫോൺ എടുത്തില്ല. ബിജെപിയിലേക്ക് പോകുമെന്ന ഒരു സൂചനയും പത്മജ നൽകിയിരുന്നില്ല. ഈ വാർത്ത സത്യമാകരുതേയെന്നാണ് ഇന്ന് രാവിലെയും ഞാൻ പ്രാർത്ഥിച്ചത്” – ബിന്ദു കൃഷ്ണ വ്യക്തമാക്കി.
പത്മജയ്ക്ക് ഇഡിയെപേടിയാണെന്നും അതുകൊണ്ടാണു ബിജെപിയിലേക്കു പോകുന്നതെന്നുമായിരുന്നു മുന്നും ബിന്ദു കൃഷ്ണയുടെ ആരോപിച്ചിരുന്നത്. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നെന്നും അവർ ബിജെപിയിൽ ചേരുന്നതു നിർഭാഗ്യകരമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട കെ.സുരേന്ദ്രൻ, പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി മുമ്പ് ബിജെപിയിൽ ചേരാൻ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു.
”ഇ.ഡിയെ കണ്ട് ഭയന്നാണ് പത്മജ ബിജെപിയിലേക്ക് പോകുന്നതെന്ന് പറഞ്ഞ ആളുകളൊക്കെ ഇതിനു മുൻപ് ബിജെപിയുമായി ചർച്ച നടത്തിയിട്ടുള്ളവരാണ്. എൻ്റെ മാന്യതയ്ക്ക് അനുസരിച്ച് ഞാൻ അതേക്കുറിച്ചൊന്നും അധികം പറയുന്നില്ല. ഈ പറയുന്ന ആളുകളൊക്കെയായി പല തരത്തിലുള്ള ചർച്ചകൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊക്കെ വെറുതേ ആളുകളെ കബളിപ്പിക്കാൻ പറയുന്നു” – ഇതായിരുന്നു സുരേന്ദ്രൻ ബിന്ദു കൃഷ്ണയുടെ ആരോപണത്തിന് നൽകിയ മറുപടി.