ധരംശാല:ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ 100 റൺസെന്ന നിലയിൽ രണ്ടു വിക്കറ്റ് നഷ്ടം.ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകളും കുല്‍ദീപ് യാദവ് സ്വന്തമാക്കി.നിലവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി (61) ബാറ്റിങ് തുടരുന്നു.
ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട ശേഷമാണ് ഇംഗ്ലണ്ടിനു വിക്കറ്റ് നഷ്ടമായത്.ഇംഗ്ലണ്ട് സ്കോര്‍ 60 കടന്നു മുന്നേറുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നഷ്ടം സംഭവിച്ചത്.
Read more ….
- ഫേസ്ബുക്കിലും കോൺഗ്രസിനെ വെട്ടി പത്മജ; ”ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള”
- ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജയുടെ ബിജെപി പ്രവേശനം പ്രചാരണ ആയുധമാക്കാൻ സി.പി.എം
- ബിജെപിയിലേക്ക് വഴിവെട്ടി ബിന്ദു കൃഷ്ണ?; പ്രതികരിച്ച് കോൺഗ്രസ് വനിതാ നേതാവ്
- യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു
- ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി
ബെന്‍ ഡുക്കറ്റാണ് മടങ്ങിയത്. താരം 27 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് കുതിക്കുന്നതിനിടെ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.പിന്നാലെ ഒലി പോപ്പ് ഇറങ്ങി. എന്നാല്‍ പോപ്പിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഞെട്ടിച്ചത് കുല്‍ദീപ്. താരം 11 റണ്‍സുമായി പുറത്ത്.