തൃശൂര്‍: ബിജെപി അംഗത്വം സ്വീകരിക്കുന്നതിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസ് മേൽവിലാസം ഒഴിവാക്കി മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ. ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരളയെന്നാണ് ഫേസ്ബുക്കിൽ നിലവിൽ ചേർത്തിരിക്കുന്നത്. ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തി അവർ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം
അതേസമയം, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള അനുനയ നീക്കങ്ങൾ അവർ തള്ളിക്കളഞ്ഞൊണ് സൂചന. കോൺഗ്രസിൽ വർഷങ്ങളായി തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് ബിജെപിയിലേക്ക് ചേക്കേറുന്നത് എന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിയുട ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസം പത്മജ ചർച്ച നടത്തിയിരുന്നു.
അതേസമയം; താൻ ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിൽ ചേരുന്നത് എന്നാണ് പത്മജയുടെ പ്രതിനരണം. പത്മജയെ ചാലക്കുടിയിൽ മത്സര രംഗത്തിറക്കാനുള്ള ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും രാജ്യസഭാ സീറ്റും ബിജെപി ഓഫർ ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയാൽ മന്ത്രി സ്ഥാനമുൾപ്പെടെ നൽകാമെന്ന വാഗ്ദാനവും കേന്ദ്ര ഭരണ പാർട്ടി പത്മജക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.