ആവശ്യമായ ചേരുവകൾ
ചിക്കൻ – 1/2 കിലോഗ്രാം (ചെറിയ കഷണം)
ബട്ടർ – ആവശ്യത്തിന്
സവാള – 1 1/2 എണ്ണം (ഇടത്തരം)
തക്കാളി – 2 എണ്ണം (ഇടത്തരം)
അണ്ടിപ്പരിപ്പ് – 15 എണ്ണം (മുഴുവൻ)
വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കസൂരി മേത്തി – 1 ടേബിൾസ്പൂൺ
പാൽ / ഫ്രഷ് ക്രീം – 2 ടേബിൾസ്പൂൺ
പഞ്ചസാര – ഒരു നുള്ള് ഉപ്പ് / വെള്ളം / എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉപ്പ്, മുളകുപൊടി, 1 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് എന്നിവ ചിക്കനുമായി ചേർത്ത് നന്നായി ഇളക്കി, അര മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
ആ സമയത്ത് ഒരു പാനിൽ അല്പം ബട്ടർ ചേർത്ത്, അരിഞ്ഞു വച്ചിരിക്കുന്ന സവാള, തക്കാളി, 2 ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കാശ്മീരി മുളക് പൊടി, ഗരം മസാല, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് 15 മിനിറ്റു അടച്ചു വച്ച് വേവിച്ചെടുക്കാം.
ഇനി ഇത് ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കുക. മാരിനേറ്റ് ചെയ്‌ത ചിക്കൻ, അല്പം എണ്ണയിൽ മൊരിച്ചെടുക്കാം. അതിനു ശേഷം, അരച്ചെടുത്ത കൂട്ടും മൊരിച്ച ചിക്കനും അല്പം ബട്ടർ, കസൂരി മേത്തി എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കുക.
നന്നായി തിളച്ച ശേഷം, പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് ഇളക്കി എടുക്കാം.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ