ആവശ്യമായ ചേരുവകൾ
1. കോളിഫ്ലവർ കഷണങ്ങൾ -1 കപ്പ്
2. സവാള – 3 എണ്ണം
3. തക്കാളി -1 എണ്ണം
4. പച്ചമുളക് -3 എണ്ണം
5. ഇഞ്ചി -1 കഷണം
6.മഞ്ഞൾപ്പൊടി -1/2 ടേബിൾ സ്പൂൺ
7.ഗരം മസാല -1 1/4 ടേബിൾ സ്പൂൺ
8.കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ
9.എണ്ണ – രണ്ടര ടേബിൾസ്പൂൺ
10.നെയ്യ് – 1 ടേബിൾ സ്പൂൺ
11.അണ്ടിപരിപ്പ് -ആവശ്യത്തിന്
12.പശുവിൻ പാൽ /നാളികേര പാൽ -1 കപ്പ്
13.ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഈ കറി ഉണ്ടാക്കാൻ കോളിഫ്ലവർ കുറച്ചു വലിയ കഷണങ്ങളായിട്ട് എടുക്കണം. കോളിഫ്ലവർ കഷണങ്ങളിലേക്ക് കുറച്ചു തിളപ്പിച്ച വെള്ളം ഒഴിച്ച് ഒരു 15 മിനിറ്റ് വയ്ക്കുക. അതിനു ശേഷം വെള്ളം കളഞ്ഞു മാറ്റി വയ്ക്കുക.
ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. അതിലേക്കു കോളിഫ്ലവറും കുറച്ച് ഉപ്പും ഇട്ട് വെള്ളം ഒഴിക്കാതെ വേവിക്കുക. അതിനു ശേഷം വേറെ ഒരു പാനിൽ ഒന്നര ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്കു സവാള, പച്ചമുളക്, ചതച്ച ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് നന്നായി വഴറ്റുക.
ശേഷം തക്കാളി ചെറിയ കഷണങ്ങളാക്കിയത് ഇട്ടു വഴറ്റുക. അതിലേക്കു ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർക്കുക. ഇതിലേക്ക് കോളിഫ്ലവർ കഷണങ്ങൾ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം പശുവിൻ പാൽ /നാളികേര പാൽ ഒഴിച്ച് ഒന്ന് തിളപ്പിക്കുക.
ശേഷം വാങ്ങി വയ്. വേറെ ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറത്തെടുത്തു കറിയിലേക്ക് ഇട്ട് ചപ്പാത്തിക്കൊപ്പം കഴിക്കാം.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ