ബത്തേരിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരുന്ന 17കാരി മരിച്ചു

ബത്തേരി:വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായ ഷിബില ഷെറിൻ ആണ് മരിച്ചത്.ബീനാച്ചി കട്ടയാട് ചങ്ങനക്കാടൻ കബീർ – ജംഷിന ദമ്പതികളുടെ മകളാണ്.  മുഹമ്മദ് ഷിബിൽ സഹോദരനാണ്. 

ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ഷിബിലയെ വീട്ടുകാർ കണ്ടത്. ഉടൻതന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.

Read more ….

കഴിഞ്ഞ ദിവസം പിതാവും സുഹൃത്തും ചേർന്ന് വീട്ടിലിരുന്ന് മദ്യപിക്കുന്നതിനെ ഷിബില ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് പിതാവ് ഷിബിലയെ ശകാരിച്ചതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഷിബില ജീവനൊടുക്കാൻ ശ്രമിച്ചത്.