ചെന്നൈ: തമിഴിലെ പ്രമുഖനായ നടനാണ് വടിവേലു. വലിയൊരു ഇടവേള തമിഴ് സിനിമയില്‍ എടുത്ത ശേഷം അടുത്തിടെയാണ് വടിവേലു സജീവമായി സിനിമയിലേക്ക് തിരിച്ചുവന്നത്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ എന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തിയത് വടിവേലു ആയിരുന്നു. ഇപ്പോഴിതാ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടിവേലു മത്സരിച്ചേക്കും എന്നാണ് വിവരം.
അതേ സമയം ലോക്സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്ത നിഷേധിക്കാത്ത രീതിയിലാണ് വടിവേലു പ്രതികരിച്ചത്. വടിവേലു പ്രധാന വേഷത്തില്‍ എത്തിയ മാമന്നന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത് ഡിഎംകെ യുവജന വിഭാഗം നേതാവും തമിഴ്നാട് യുവജന സ്പോര്‍ട്സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ ആയിരുന്നു.
കൃത്യമായ രാഷ്ട്രീയ സൂചനകളുള്ള ചിത്രം എന്ന നിലയില്‍ ഇപ്പോള്‍ വടിവേലുവിന്‍റെ മത്സര വാര്‍ത്ത സ്വഭാവികം എന്ന രീതിയിലാണ് തമിഴ് മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്.
Read More……
- സിനിമാ സെറ്റില്‍ നടന്റെ വെടിയേറ്റ് ഛായാഗ്രഹക മരിച്ച സംഭവം: ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി
- പ്രഭാസ്-ദീപിക പദുക്കോൺ ചിത്രം ‘കൽക്കി 2898 AD’ യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയിൽ
- ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ
- കൊഴുപ്പും, കലോറിയും കുറവ്: ഈ ജ്യൂസ് ശീലമാക്കിയാൽ കൊളസ്‌ട്രോൾ പെട്ടന്ന് കുറയും
- എത്ര ശ്രമിച്ചിട്ടും ഷുഗർ നിയന്ത്രിക്കാനാകുന്നില്ലേ? ഈ കാര്യങ്ങൾ മാത്രം ശീലമാക്കിയാൽ മതി; ഏത് ഷുഗറും പമ്പ കടക്കും
അടുത്തകാലത്തായി സ്റ്റാലിന്‍ കുടുംബവുമായി അടുത്ത ബന്ധത്തിലാണ് വടിവേലു. മുന്‍ 2011 നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയുടെ താര പ്രചാരകനായിരുന്നു വടിവേലു. അന്ന് എഡിഎംകെ സഖ്യത്തില്‍ മത്സരിച്ച വിജയകാന്തിനും പാര്‍ട്ടിക്കും എതിരെയായിരുന്നു വടിവേലു പ്രധാനമായും പ്രചാരം നയിച്ചത്.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ എഡിഎംകെ സഖ്യം ജയിച്ചതോടെ വടിവേലുവിന് സിനിമ രംഗത്ത് നിന്ന് തന്നെ വര്‍ഷങ്ങളോളം വിട്ടുനില്‍ക്കേണ്ടി വന്നു.
അതേ സമയം സിനിമയിലെ പ്രമുഖര്‍ക്ക് സീറ്റ് കൊടുക്കുന്ന പതിവ് ഡിഎംകെയ്ക്ക് ഉണ്ട്. പാര്‍ലമെന്‍റിലേക്ക് നേരത്തെ നെപ്പോളിയന്‍ അടക്കമുള്ളവരെ ഡിഎംകെ സീറ്റ് നല്‍കി വിജയിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കേന്ദ്രമന്ത്രിവരെ ആയിട്ടുണ്ട്.