കോഴിക്കോട്:കോഴിക്കോട് എലത്തൂരിൽ കടലിൽ കുളിക്കാൻ കൂട്ടുകാരോടൊപ്പം ഇറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.എലത്തൂർ കാട്ടിൽ താമസിക്കുന്ന പുതിയാപ്പ കിണറുള്ളകണ്ടി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് (14) ആണ് മരിച്ചത്. എലത്തൂർ സിഎംസി ബോയ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യർഥിയാണ്.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് 3 കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടത്. ഹരിനന്ദ് (13), മിനോൻ (11) എന്നിവരെ കരയിൽ കണ്ടുനിന്ന ചെറുകാട്ടിൽ വേലായുധൻ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ ശ്രീദേവിനെ രക്ഷിക്കാൻ സാധിച്ചില്ല. കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
Read more ….
- ഭാര്യ വിമാനത്താവളത്തിലെത്താൻ വൈകി; വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് സന്ദേശവുമായി ഭർത്താവ്
- അൺഫെയർ ലേബർ പ്രാക്ടീസ് ആക്ട് പ്രകാരം മാധ്യമപ്രവർത്തകരെ ജീവനക്കാരായി പരിഗണിക്കുന്നില്ലെന്ന് ബോംബെ ഹൈക്കോടതി
- അമേഠിയിലും, റായ്ബറേലിയിലും രാഹുലും പ്രിയങ്കയും സ്ഥാനാർഥികളാകും; തീരുമാനം തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ
- മാലദ്വീപിന്റെ സമുദ്രസർവ്വേ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു
- യുക്തിവാദി സംഘം നേതാവ് യു. കലാനാഥന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
















