മുംബൈ : ഭാര്യ വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ വിമാനം വൈകിപ്പിക്കാൻ ശ്രമിച്ച ബെംഗളൂരു സ്വദേശി അറസ്റ്റിൽ. വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം നൽകിയാണ് ഇയാൾ മുംബൈയിൽ നിന്നുള്ള ബെംഗളൂരു വിമാനം വൈകിപ്പിച്ചത്. വിമാനം പറന്നുയരുന്നതിനു മുൻപായാണ് സംഭവം. ആകാശ് എയർലൈൻസിൽ വിളിച്ചാണ് ഇയാൾ വ്യാജ സന്ദേശം നൽകിയത്. വിമാനത്തിന്റെ ക്യാപ്റ്റനും പൊലീസിനും ഉൾപ്പെടെ എല്ലാ അധികാരികളെയും എയർലൈൻ അധികൃതർ ഉടൻ തന്നെ ഭീഷണിയെക്കുറിച്ച് അറിയിച്ചു. ക്യാപ്റ്റൻ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരം അറിയിച്ചു. ലോക്കൽ ക്രൈംബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), ബോംബ് സ്ക്വാഡ് എന്നിവയിലെ ഉദ്യോഗസ്ഥരോടൊപ്പം എയർപോർട്ട് പൊലീസും സംഭവസ്ഥലത്തെത്തി.
Read more :
- റെക്കോഡിട്ട് സ്വർണവില; എക്കാലത്തെയും ഉയർന്ന നിലയിൽ : പവന് 480180 രൂപ
- ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം: ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു
- പത്മജയെ കൊണ്ട് ബി.ജെ.പിക്ക് ഒരു ഗുണവും ഉണ്ടാവുമെന്ന് തോന്നുന്നില്ല, ഇനി പത്മജയുമായി ഒരു ബന്ധവുമില്ല; കെ മുരളീധരന്
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നും ഒഴിപ്പിച്ചതിനു പുറമെ യാത്രക്കാരുടെ ബാഗുകളും പരിശോധിച്ചു. സംശയാസ്പദമായ ഒന്നും കണ്ടെത്താതായതോടെ ഫോൺ കോൾ വ്യാജമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. ഏറെ വൈകി അർധരാത്രിയോടെയാണ് വിമാനം മുംബൈയിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. താൻ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചെന്നും വിമാനം കിട്ടുമോയെന്നു സംശയമാണെന്നും ഭാര്യ പ്രതിയെ അറിയിച്ചിരുന്നു. ഇവർ വിമാനത്താവളത്തിൽ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ വിമാനത്തിൽ കയറാനായില്ല. തുടർന്നാണ് വ്യാജ ഫോൺ സന്ദേശം നൽകാൻ ഭർത്താവ് മുതിർന്നത്. കുറ്റം തെളിഞ്ഞാൽ ഏഴു വർഷം വരെ തടവു ലഭിക്കാം.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ