ആവശ്യമായ ചേരുവകൾ
ബട്ടർ – 1/2 കപ്പ് +1 ടീസ്പൂൺ
പാൽ – 1/4 + 3/4 കപ്പ്
പാൽപ്പൊടി – 1/2 കപ്പ്
മൈദ – 1 1/2 കപ്പ്
തൈര് – 1/4 കപ്പ്
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ബേക്കിങ് സോഡാ – 1/2 ടീസ്പൂൺ
പൊടിച്ച പഞ്ചസാര – 1/2 കപ്പ്
ഏലയ് പൊടിച്ചത് – 1/4 ടീസ്പൂൺ
ബദാം
പിസ്ത
തയ്യാറാക്കുന്ന വിധം
ആദ്യം പാൻ വെച്ച് 1 ടീസ്പൂൺ ബട്ടർ ഇട്ട് ഉരുകിയതിന് ശേഷം 1/4 കപ്പ് പാൽ ഒഴിക്കുക. അതിലേക്ക് പാൽ പൊടി ചേർത്ത് ഇളക്കി മാവ തയാറാക്കണം. ഒരു ബൗളിലേക്ക് 1/2 കപ്പ് ബട്ടറും പഞ്ചസാരയും കൂടി നന്നായിട്ട് മിക്സ് ചെയ്യണം. അതിന് ശേഷം ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡാ ചേർത്ത് അരിച്ചു ബട്ടർ പഞ്ചസാര മിക്സിലേക്ക് ഇട്ട് ഇളക്കി യോജിപ്പിക്കണം.
തുടർന്ന് തൈര് ചേർത്ത് ഇളക്കിയ ശേഷം കുറേശ്ശേ പാലും ചേർത്ത് ഇളക്കണം. അത് കഴിഞ്ഞ് തയാറാക്കി വെച്ചിരിക്കുന്ന മാവയും ഏലയ്ക്ക പൊടിച്ചതും കൂടി ചേർത്ത് ഇളക്കി കേക്ക് ടിന്നിലേക്ക് ഒഴിക്കുക. അതിന്റെ മുകളിൽ സ്ലൈസ് ചെയ്ത ബദാമും പിസ്തയും വിതറുക.
180 ഡിഗ്രിയിൽ ഓവനിൽ 45 മിനിറ്റ് ബേക്ക് ചെയ്യാം അല്ലെങ്കിൽ നോൺസ്റ്റിക്ക് പാൻ 5 മിനിറ്റ് പ്രീഹീറ്റു ചെയ്ത് അതിൽ വെച്ച് 45-55 മിനിറ്റ് മീഡിയം ഫ്ലെമിൽ ബേക്ക് ചെയ്ത് എടുക്കാം.
Read more :
- ‘അമ്മാതിരി കമന്റൊന്നും വേണ്ട’: ‘മുഖാമുഖം’ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
- ‘അമ്മ ഞാൻ തിരിച്ചുപോകുവാ’: സിദ്ധാർഥൻ അമ്മയ്ക്ക് അയച്ച വാട്സാപ് സന്ദേശം യാത്രാമൊഴി പോലെയായി
- പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ടസംഭവങ്ങൾ; മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പരാമർശം പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ
- ഗസ്സയിൽ റമദാൻ മാസത്തിനു മുമ്പായി വെടിനിർത്താൻ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്
- വയനാട്ടിലെ വന്യജീവി ആക്രമണം; സർക്കാറിന്റെ സത്യവാങ്മൂലം; 9 ദീർഘകാല പദ്ധതികളും 21 ഹ്രസ്വകാല പദ്ധതികളും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ