ആവശ്യമായ ചേരുവകൾ
ചെറുപയർ – ½ കപ്പ്
തേങ്ങ – ½ കപ്പ്
ജീരകം – ¼ ടീസ്പൂൺ
ചെറിയുള്ളി -3 എണ്ണം
പച്ചമുളക് – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 1½ ടേബിൾസ്പൂൺ
കടുക് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ¼ ടീസ്പുൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി വെള്ളം തോർത്ത ചെറുപയർ, വറുത്തെടുത്ത ശേഷം തൊണ്ട് കളയുക. തൊണ്ട് കളയാനായി മിക്സിയിൽ ഒന്ന് കറക്കി, നല്ലതുപോലെ പാറ്റിയെടുക്കുക
വൃത്തിയാക്കിയ ചെറുപയർ പ്രഷർ കുക്കറിൽ വെള്ളവും പച്ചമുളകും ഉള്ളിയും ഉപ്പും കറിവേപ്പിലയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചെടുക്കുക. തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി എന്നിവ നല്ലതുപോലെ അരച്ചെടുത്ത ശേഷം വേവിച്ചുവെച്ച ചെറുപയറും കൂടി ചേർത്ത് ഇളക്കി ഉടച്ചെടുക്കുക.
കടുക് താളിക്കാൻ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില, ഉള്ളി, വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ച് ഇളക്കിയെടുക്കുക. വ്യത്യസ്തമായ രുചിയിൽ ഉള്ള ഈ പരിപ്പ് പപ്പടവും കൂട്ടി കഴിക്കാൻ കേമമാണ്.
Read more :
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ