തിരുവനന്തപുരം: ‘‘താങ്ക്‌യു സാർ, വളരെ നല്ലൊരു ഉദ്ഘാടനപ്രസംഗം കാഴ്ചവച്ചതിന്…’’ ചടങ്ങിലെ അവതാരക പറഞ്ഞുതീരുംമുൻപ് മുഖ്യമന്ത്രി രോഷാകുലനായി അവർക്കു നേരെ തിരിഞ്ഞു. ‘‘അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ. നിങ്ങൾ ആളെ വിളിക്കുന്നെങ്കിൽ ആളെ വിളിച്ചാൽ മതി.’’ തുടർന്നു മടങ്ങുന്നതിനിടെ ‘വെറുതേ വേണ്ടാത്തതൊക്കെ പറയുന്നു’ എന്നും പറഞ്ഞു. ഇതോടെ അവതാരക ആശംസാപ്രസംഗത്തിനായി മന്ത്രി കെ.രാജനെ ക്ഷണിച്ചു.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ന്യൂനപക്ഷ വിഭാഗം നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു– ‘‘പരിപാടിയിൽ പങ്കെടുക്കാൻ കാലത്തുതന്നെ എല്ലാവരും എത്തിയത് അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. അതിന് എല്ലാവർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട്, പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചതായി അറിയിക്കുന്നു. നിങ്ങൾക്കെക്കെന്റെ സ്നേഹാഭിവാദനങ്ങൾ’’.
തുടർന്നു പ്രസംഗപീഠത്തിനുമുന്നിൽനിന്നു മടങ്ങാൻ തുടങ്ങുമ്പോഴുള്ള അവതാരകയുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു അവതാരക. മുൻപു പല ചടങ്ങുകളിലും ഈ ജോലി നന്നായി ചെയ്തയാളെന്ന നിലയിലാണ് ഇവരെ ചുമതല ഏൽപിച്ചത്.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ