ഏറെ നാളായിട്ടുണ്ടാകില്ല കുഞ്ഞിനെ കൊന്ന് റബ്ബർ തോട്ടത്തിൽ ഇട്ടു എന്ന വാർത്ത കേരളം സമൂഹം വായിച്ചിട്ടു. ഏറെ ഹൃദയഭേതകമായിട്ടാണ് ഓരോ വായനക്കാരും ഇത്തരത്തിലുള്ള വാർത്തകൾ വായിച്ചവസാനിപ്പിക്കുന്നത്. ഇതൊരൊറ്റപ്പെട്ട സംഭവമല്ല. പ്രസവം കഴിഞ്ഞതിനു ശേഷം ആത്മമഹത്യയ്ക്ക് ശ്രമിച്ച നിരവധി സ്ത്രീകളുണ്ട്.
ഓ അവൾക്കെന്തിന്റെ കുഴപ്പമായിരുന്നു? എന്ന ചോദ്യം ചോദിയ്ക്കാൻ വരട്ടെ. ഇതേ വരെ സമൂഹം കൽപ്പിച്ചു വച്ചിരിക്കുന്ന പൊതുബോധങ്ങൾക്കപ്പുറം വിഷയങ്ങളെ കാര്യഗൗരവത്തോടു കൂടി കാണേണ്ടതുണ്ട്. സ്റ്റീരിയോടൈപ് ചിന്തകൾക്കും, പ്രവർത്തികൾക്കുമപ്പുറം ഓരോ മനുഷ്യനും ഉയരേണ്ടതുണ്ട്
ഒരു സ്ത്രീ ഗർഭിണി ആയിരിക്കുമ്പോൾ മുതൽ നിരവധി ഹോര്മോണൽ വ്യതിയാനങ്ങൾ അവർക്കുള്ളിൽ നടക്കും. പ്രസവശേഷം ഹോര്മോണൽ വ്യത്യാസങ്ങൾ അധികമായി കാണപ്പെടുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഒരു സ്ത്രീയ്ക്ക് നൽകുന്ന പരിഗണനയും, കരുതലും പ്രസവശേഷവും അവർക്ക് അത്യന്തപേഷിതമാണ്. എന്നാൽ പലപ്പോഴും കാണപ്പെടുന്നത് പ്രസവശേഷം എല്ലാവരും കുട്ടിയെ മാത്രം പരിചരിക്കുന്നതിന്റെ തിരക്കയിലായി പോകുന്നതാണ്. 10 ഗർഭിണി സ്ത്രീകളിൽ 8 പേർക്കും പ്രസവാനന്തരവിഷാദം അഥവാ പോസ്റ്റുപാർട്ടം ഡിപ്രഷൻ ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
പ്രസവാനന്തരവിഷാദ രോഗത്തിന് വേണ്ട വിധത്തിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരാവസ്ഥയിലേക്ക് വഴി മാറും. കുടുംബാംഗങ്ങളുടെ ശ്രദ്ധയും പരിചരണവും തന്നെയാണ് ഇതിന് പ്രധാന മരുന്ന്. പ്രസവത്തിന് മുമ്പ് കൊടുക്കുന്ന കരുതൽ പ്രസവശേഷം മുഴുവനായി കുഞ്ഞിലേക്ക് മാറാതെ ആറു മാസ കാലയളവ് എങ്കിലും അമ്മക്ക് കൂടി നൽകുക. എന്തെന്നാൽ കുഞ്ഞിനോടൊപ്പം ഒരു സ്ത്രീ അമ്മ എന്ന റോളിലേക്ക് മാനസികമായും, ശാരീരികമായും തയാറെടുക്കുന്ന കാലയളവ് കൂടിയാണിത്
ലോകത്തിന്റെ എല്ലാ കോണുകളിലും വികസനവും, ടെക്ക്നിക്കാലിറ്റിയും വന്നു കഴിഞ്ഞു. എന്നിരുന്നാലും ചില വീട്ടകത്തളങ്ങളിൽ സ്ത്രീകളെ പൊതുബോധങ്ങൾ വച്ച് മാത്രമാണ് നോക്കി കാണുന്നത്. സ്ത്രീകൾ സാമൂഹിക കാഴ്ച്ചപ്പാടുകളെ സംതൃപ്തിപ്പെടുത്തുന്നവളാകണം, സാമൂഹിക ബോധത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കണം തുടങ്ങിയ ചിട്ടകൾ ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു
പങ്കാളിയുടെ കരുതൽ
പ്രസവം കഴിഞ്ഞ ഓരോ സ്ത്രീകളും ഓരോ വിധത്തിലായിരിക്കും പെരുമാറുക. ഇതിൽ 75 ശതമാനം സ്ത്രീകളും പങ്കാളിയുടെ സാമിപ്യം ആഗ്രഹിക്കുന്നവരാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ കരുതലും ശ്രദ്ധയും കൊടുക്കേണ്ട കാലയളവാണിത്. അമ്മയിലുണ്ടാകുന്ന മാനസികമായ പിരിമുറുക്കങ്ങൾ ഒരുപക്ഷെ കുഞ്ഞിന്റെ ജീവനെ വരെ അപകടത്തിലാക്കിയേക്കാം.
ഒരു ഉദ്യമത്തിന് വേണ്ടി മാനസികമായി തയ്യാറെടുക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഈ കാലഘട്ടത്തിൽ അമ്മയിൽ തോന്നൽ സാധ്യതയുള്ളൊരു ചിന്ത അവഗണയാണ്. ഈ മാനസിക സന്ദർഭങ്ങൾ ഓരോ അമ്മമാരും മറികടക്കണമെങ്കിൽ അവരോടൊപ്പം കുടുംബവും പങ്കാളികളും ശ്രദ്ധിക്കേണ്ടതാണ്.
പ്രസവിച്ച എല്ലാ സ്ത്രീകൾക്കും ഒരേ പോലുള്ള പ്രസവാനന്തര ശുശ്രൂഷ പരമ്പരാഗതമായി ചെയ്ത് വരുന്ന രീതിയും നിലനിൽക്കുന്നു. എന്നാൽ ഇന്ന് ഇത്തരം ചികിത്സാ കേന്ദ്രങ്ങൾ നിലവിലുണ്ട്. അവിടെ ഓരോരുത്തരുടെയും ശരീര പ്രകൃതി, പ്രസവരീതി മുതലായവ പരിഗണിച്ച് വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നു.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിൽ നിന്നൊക്കെ ഒരു പരിഹാരമാണ് ഇത്തരത്തിലുള്ള പ്രസവാനന്തര ചികിത്സ. മാനസികമായ കരുത്തും പിന്തുണയും ലഭിക്കുന്നതിലൂടെ പ്രസവാനന്തര പ്രശ്നങ്ങളിൽ പൂർണ്ണമായും പുറത്തു കടക്കുവാൻ സാധിക്കും.
പ്രസവാനന്തര വിഷാദരോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നതാരെയാണ്
- ജീവിതത്തില് കടുത്ത സംഘർഷങ്ങളും വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളും നേരിടുന്നവർ
- ഭർത്താവ് മരണപ്പെട്ടവരോ അവരുമായി പിരിഞ്ഞു ജീവിക്കുന്നവരോ ആയവർ
- സാമ്പത്തികമായി മോശം അവസ്ഥ നേരിടുന്നവരും കുടുംബത്തിൽ ആരും സഹായത്തിനില്ലാത്തവരും ആയ സ്ത്രീകൾ.
- ഗർഭിണി ആയപ്പോഴോ അതിന് മുൻപോ മാനസിക രോഗം വന്നവർ.
- പ്രസവത്തിന്റെ ഭാഗമായി പല ഗുരുതരാവസ്ഥയും നേരിട്ടവർ.
പ്രസവാനന്തര വിഷാദ രോഗങ്ങൾ
പോസ്റ്റ് പാർട്ടം ബ്ലൂസ് / ബേബി ബ്ലൂസ്
ഏകദേശം 80% വരെ സ്ത്രീകളിൽ ഈ അവസ്ഥ കാണാം. പ്രസവശേഷം രണ്ടോ മൂന്നോ ദിവസം കൊണ്ടുണ്ടാകുന്ന ഈ ബുദ്ധിമുട്ട് 2, 3 ആഴ്ചകൾ കൊണ്ട് മാറി വരുന്നതും കാണാറുണ്ട്. എല്ലാവരോടും ദേഷ്യം തോന്നുക, പെട്ടെന്ന് വെപ്രാളവും കരച്ചിലും വരിക എന്നിവയാണ് ലക്ഷണങ്ങൾ. പങ്കാളിയുടെയും കുടുംബത്തിന്റെയും കരുതലും പിന്തുണയും കൊണ്ട് ഈ അവസ്ഥ മാറ്റിയെടുക്കാം.
പോസ്റ്റ് പാർട്ടം ഡി പ്രഷൻ
ഏകദേശം 2, 3 ആഴ്ചകൾ കൊണ്ടാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടായി തുടങ്ങുക. സാധാരണയായി ഇത്തരം രോഗികളിൽ വിശപ്പും ഉറക്കവും കുറഞ്ഞിരിക്കും. ഇത്തരക്കാർക്ക് കുട്ടിയെ നോക്കുമ്പോഴോ കുട്ടിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴോ സന്തോഷം ലഭിക്കാതിരിക്കും. ഈ അവസ്ഥ രൂക്ഷമാവുമ്പോൾ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നുകയും ചെയ്യുന്നു.
ഗർഭകാല വിഷാദരോഗത്തെ എങ്ങനെ നേരിടാം?
മാനസിക പിന്തുണ നൽകുക
വേണ്ടാത്ത ഉപദേശങ്ങൾ കേൾക്കാതിരിക്കുക
അമ്മയ്ക്ക് സമാധാനം നൽകുക
ഇഷ്ട്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക. പുസ്തകം വായിക്കുക, നല്ല സിനിമകൾ കാണുക, കഴിയുമെങ്കിൽ യാത്രകൾ നടത്തുക
എന്ത് പ്രശ്നമുണ്ടായാലും ആരോടെങ്കിലും പങ്കുവയ്ക്കുക
പങ്കാളി എപ്പോഴും അമ്മയെ ശ്രദ്ധിക്കുക, വേണ്ട സപ്പോർട്ട് നൽകുക
തെറാപ്പി ആവശ്യമാണെങ്കിൽ മടിക്കാതെ ഡോക്ക്ട്ടറെ കാണുക
പ്രസവശേഷം പുതിയ അമ്മമാർ നേരിടുന്ന പ്രശ്നങ്ങളാണ് മറ്റുള്ളവരുടെ ചോദ്യങ്ങൾ. അമിതമായ ചോദ്യങ്ങൾ ഉന്നയിച്ച് മറ്റുള്ളവർക്കാർക്കുമില്ലാത്ത എന്തോ പ്രശ്നം തനിക്കും കുഞ്ഞിനും ഉണ്ടോ എന്ന ആശങ്ക അമ്മമാരിൽ ജനിപ്പിക്കാൻ ഇടയാക്കാതിരിക്കുക. അമ്മമാർ കുഞ്ഞിന് കൃത്യമായി മുലപ്പാൽ നൽകുകയും ഡോക്ടറുടെ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.
കുഞ്ഞിന്റെ രൂപം, നിറം, സ്വഭാവം എന്നിവയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളെ മുഖവിലക്കെടുക്കാതിരിക്കുക.
പ്രസവരക്ഷ എന്ന പേരിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത പല കീഴ്വഴക്കങ്ങളും സമൂഹത്തിൽ നിലനിന്നു പോരുന്നുണ്ട്. അവ പിന്തുടരാതിരിക്കുക. ഗുണകരമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവ മാത്രം ചെയ്യുക. ഏതു കാര്യം ചെയ്യുന്നതിന് മുമ്പും ഡോക്ടറുടെ ഉപദേശം തേടുക.
ഗർഭാവസ്ഥയിലുള്ളവർക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രോട്ടീനും വൈറ്റമിൻസും ലഭിക്കുന്ന സമീകൃതാഹാരം ലഭിക്കേണ്ടതുണ്ട്. അതിനാൽ അത്തരം ആഹാരങ്ങൾ ശീലമാക്കുക.
- Read More…..
- പൊണ്ണത്തടി മുതൽ മസ്തിഷ്ക് രോഗം വരെ നിയന്ത്രിക്കും: കുടങ്ങലിന്റെ ഗുണങ്ങളെ പറ്റി അറിയുമോ?
- തലയിൽ താരനുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം ചിലപ്പോൾ സ്കാല്പ് സോറിയാസിസ് ആകാം
- ദിവസവും കൂൺ കഴിച്ചാലുള്ള ഗുണങ്ങൾ അറിയുമോ? പണ്ടത്തെ അമ്മമാരുടെ കൂൺ കറികളൊന്നും നിസ്സാരക്കാരല്ല
- വയറിലെപ്പോഴും കൊട്ടും കുരവയും: വയറിലെ പ്രശ്നങ്ങൾ മാറ്റാൻ ഈ ടിപ്പുകൾ മാത്രം ശ്രദ്ധിച്ചാൽ മതി
- സ്ത്രീകൾക്ക് ഉറപ്പായും വേണം ഈ 5 കാര്യങ്ങൾ
തികച്ചും അശാസ്ത്രീയമായ മറ്റൊരു നിഷ്കർഷയാണ് പ്രസവിച്ച സ്ത്രീകൾ ഭർത്താക്കൻമാരെ കാണാൻ പാടില്ല എന്നത്. ഈ സമയത്ത് അവർക്ക് ആവശ്യമുള്ള സാമിപ്യം തന്റെ പങ്കാളിയുടെതാണ്.
ഇത്തരത്തിൽ കൃത്യമായ ശ്രദ്ധ ലഭിക്കാത്ത സ്ത്രീകൾ കുഞ്ഞിനെ അപായപ്പെടുത്താനും, സ്വയം അപായപ്പെടുത്താനും ശ്രമിക്കും. കുഞ്ഞു കാരണമാണല്ലോ ഞാൻ ഇങ്ങനെ ആയത്, എനിക്ക് ശ്രദ്ധ ലഭിക്കാത്തത് തുടങ്ങിയ ചിന്തകൾ മാനസിക സമ്മർദ്ദം മൂലം വരും. ഇതിനു ഇടവരുത്താതെയിരിക്കുക
postpartum depression