ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ഫൈബറും അടങ്ങിയ ബ്ലാക്ക്‌ബെറി പോലെയുള്ള ബെറി പഴങ്ങളും മലബന്ധം അകറ്റാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
എന്ത് കഴിച്ചാലും ചിലര്‍ക്ക് വയറ്റില്‍ പ്രശ്‌നങ്ങളാണ്. ദഹനപ്രശ്‌നങ്ങളും മലബന്ധവുമെല്ലാം പലര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ മലബന്ധം ഉണ്ടാകുന്നതിന് സാധ്യതയേറും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളെ അറിഞ്ഞിരിക്കാം.
കിവി കഴിക്കുന്നത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഫൈബര്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടിട്ടുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. പിയര്‍ കഴിക്കുന്നതും നല്ലതാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഇവയും മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സി-യും ഫൈബറുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ ഗുണം ചെയ്യും.
- Read More………….
- നിങ്ങളുടെ അകപ്പല്ലിൽ കറ അടിഞ്ഞു കൂടുന്നുണ്ടോ? കറ 3 ദിവസം കൊണ്ടിളകി പോകും ഈ വിദ്യകൾ പരീക്ഷിച്ചാൽ
- ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങിന് ലാഭ വര്‍ധന
- ഹേ റാം’ സിനിമയിൽ ഉപയോഗിച്ച തലയോട്ടികൾ ഗുണ കേവിൽ നിന്ന് എടുത്തത്, കമൽഹാസൻ
- ശരീരത്തു കാണപ്പെടുന്ന ലിവർ സിറോസിസിന്റെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ഫൈബറും അടങ്ങിയ ബ്ലാക്ക്‌ബെറി പോലെയുള്ള ബെറി പഴങ്ങളും മലബന്ധം അകറ്റാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴവും വയറ്റിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമപരിഹാരമാണ്. ഉണങ്ങിയ പ്ലം പഴമായ പ്രൂണ്‍സും ഇത്തരത്തില്‍ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍സ് കഴിക്കുന്നതും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം തടയാന്‍ സഹായിക്കും. കൂടാതെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. പപ്പായയും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ കഴിക്കുന്നതും മലബന്ധത്തെ തടയും.