പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണാൻ കഴിയുന്ന ഒന്നായിരുന്നു കുടങ്ങൽ . ഓരോ നാട്ടിലും ഇവയ്ക്കു ഓരോ പേരാണ്. ചെറിയ വൃത്തത്തോടു കൂടിയ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. പണ്ടത്തെ വീടുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും കുടങ്ങൽ തോരനായി വയ്ക്കും. നിരവധി ആരോഗ്യഗുണങ്ങളുണ്ട് കുടങ്ങലിനു.
കുടങ്ങലിന്റെ ഗുണങ്ങൾ എന്തെല്ലാം?
മസ്തിഷ്ക രോഗത്തിനുള്ള ഔഷധമായും ഉപയോഗിച്ച് പോരുന്നു.
നേത്രരോഗത്തിനു അത്യുത്തമമാണ്
കുടൽസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയ്ക്കും ഔഷധമാണ്.
ചർമ്മരോഗങ്ങളും വ്രണവും ശമിക്കാൻ ഇതിന്റെ ഇല അരച്ചോ വെളിച്ചെണ്ണ കാച്ചിയോ പുരട്ടാവുന്നതാണ്. തോരൻ, സൂപ്പ് എന്നിവയാക്കിയും ഉപയോഗിക്കാം.
കഫ പിത്ത രോഗങ്ങൾക്ക് അരച്ച് കുടിക്കാവുന്നതാണ്
വൃക്ക സംബന്ധമായ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നു
ഹൃദയാരോഗ്യത്തിനു മികച്ച ഔഷധമാണ്
ബലക്ഷയത്തിനു കുടങ്ങൽ വളരെ ഫലപ്രദമാണ്.
കുട്ടികൾക്കുണ്ടാകുന്ന പനി, ജലദോഷം എന്നിവയ്ക്ക് കുടങ്ങൽ ഇലയിട്ട് തിളപ്പിച്ച വെള്ളം അത്യുത്തമം .
ഗർഭിണികളിലെ വിളർച്ച തടയാൻ കുടങ്ങൽ തോരൻ വച്ച് കഴിക്കാവുന്നതാണ്
Read More……….തല വേദനയും, സൈനസും തടയാൻ ഇനി മരുന്നും വിക്സും വേണ്ട: പ്രയോഗിക്കാം ഈ ട്രിക്കുകൾ