പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന എമ്പുരാൻ. മലയാളത്തിന്റെ നിരവധി വമ്പൻ താരങ്ങൾ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എമ്പുരാൻ ഒരുങ്ങുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. അമേരിക്കയില്‍ എമ്പുരാന്റെ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രധാന ഒരു വേഷത്തിലുള്ള ഇന്ദ്രജിത്തും അടുത്തിടെ യുഎസ്സില്‍ എത്തിയിരുന്നു. ഗോവര്ദ്ധൻ എന്ന ഒരു നിര്‍ണായക കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് മോഹൻലാലിന്റെ ലൂസിഫറില്‍ അവതരിപ്പിച്ചിരുന്നത്.
#Lalettan Latest From US 🇺🇸 @Mohanlal #Mohanlal #L2E #Empuraan pic.twitter.com/Z635bAFd48
— BEN K MATHEW (@BENKMATHEW) March 5, 2024
ലൂസിഫറിലെ നായകനായ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഭൂതകാലം കണ്ടെത്തുന്നത് ഗോവര്‍ദ്ധനായിരുന്നു. ഗോവര്‍ദ്ധനാണ് സ്റ്റീഫൻ നെടുമ്പള്ളിക്ക് ലൂസിഫര്‍ സിനിമയില്‍ ഖുറേഷി എബ്രഹാം എന്ന ഒരു ഐഡന്റിറ്റി ഉണ്ടെന്ന് കണ്ടെത്തുന്നത്.
ഗോവര്ദ്ധനായുള്ള ഇന്ദ്രജിത്തായിരുന്നു മോഹൻലാലിന്റെ ലൂസിഫറിന്റെ കഥയുടെ ഗതി മാറ്റിയത്. വീണ്ടുമെത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ ഗോവര്ദ്ധൻ എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ട് ഇന്ദ്രജിത്ത് മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ സെറ്റില്‍ ജോയിൻ ചെയ്തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.
Read More……
- മഞ്ഞുമ്മൽ ബോയ്സിന്റെ ഹാങ്ങോവറിൽ ‘ഡെവിൾസ് കിച്ചണി’ലേയ്ക്ക് സഞ്ചാരികളുടെ നീണ്ടനിര
- ബോക്സോഫീസില്‍ തൂക്കിയടി: കളക്ഷന്‍ അമ്പത് കോടി പിന്നിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും
- 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ ശിവജി ഗുരുവായൂർ
- പാൻ ഇന്ത്യൻ ചിത്രം RC16: രാംചരൺ,ജാൻവി കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ
- തല വേദനയും, സൈനസും തടയാൻ ഇനി മരുന്നും വിക്സും വേണ്ട: പ്രയോഗിക്കാം ഈ ട്രിക്കുകൾ
സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്നും റിപ്പോര്‍ട്ടുണ്ട്.
ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണഅ വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യുമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.