ചിദംബരം സംവിധാനം നിർവഹിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിയറ്ററുകളിൽ വലിയ വിജയത്തോടെ മുന്നേറുകയാണ്. ഈ സിനിമയുടെ പശ്ചാത്തലം കൊടൈക്കനാലും ചുറ്റുമുള്ള പ്രദേശങ്ങളുമാണ്.
ഇപ്പോഴിതാ സിനിമയുടെ ഹാങ്ങോവറുമായി നിരവധി സഞ്ചാരികളാണ് കൊടൈക്കനാലിലെ ഗുണ കേവിലേയ്ക്ക് എത്തുന്നത്. ജനപ്രിയ സിനിമകളുടെ ലൊക്കേഷനുകളാവുന്ന ചില സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റുകള്‍ വലിയ തോതില്‍ എത്തുന്നത് ഇപ്പോൾ സ്വാഭാവികമാണ്.
മുൻപ് ഓർഡിനറി എന്ന ചിത്രമിറങ്ങിയപ്പോൾ പത്തനംതിട്ടയിലെ ഗവി എന്ന സ്ഥലത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആയിരുന്നു.
#Watch | ‘மஞ்சும்மல் பாய்ஸ்’ படத்தால் குணா குகையை காண படையெடுக்கும் சுற்றுலா பயணிகள்!#SunNews | #kodaikanal | #GunaCave | #ManjummelBoys pic.twitter.com/iaDhsKe66m
— Sun News (@sunnewstamil) March 3, 2024
കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന്‍ രണ്ടാമത്തെ തവണയാണ് ഒരു പ്രധാന സിനിമയുടെ ഭാഗമാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ നായകനായ തമിഴ് ചിത്രത്തില്‍ വന്നതോടെയാണ് ഏറെ പ്രത്യേകതകളുള്ള ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് കിട്ടിയത്.
Read More…..
- ബോക്‌സോഫീസില്‍ തൂക്കിയടി: കളക്ഷന്‍ അമ്പത് കോടി പിന്നിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും
- 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ ശിവജി ഗുരുവായൂർ
- പാൻ ഇന്ത്യൻ ചിത്രം RC16: രാംചരൺ,ജാൻവി കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ
- തല വേദനയും, സൈനസും തടയാൻ ഇനി മരുന്നും വിക്‌സും വേണ്ട: പ്രയോഗിക്കാം ഈ ട്രിക്കുകൾ
- ഇടയ്ക്കിടെ ക്ഷീണവും തളർച്ചയുമുണ്ടോ? നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ
ഏറെ അപായകരമായ സാഹചര്യമുള്ള ഇവിടെ കുഴിയില്‍ വീണ് മരിച്ചത് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 13 പേരാണ്. മഞ്ഞുമ്മലില്‍ നിന്ന് 2006 ല്‍ അവിടേയ്ക്ക് യാത്ര പോയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ ഗുണ കേവില്‍ വീഴുകയും എന്നാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
സിനിമ തമിഴ്നാട്ടിലും വന്‍ ഹിറ്റ് ആണ്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ അപകടകരമായ സാഹചര്യമുള്ള ഗുണ കേവിലേക്ക് എന്‍ട്രി ഇല്ല. സിനിമ കണ്ട് എത്തുന്ന സഞ്ചാരികള്‍ക്ക് ഗുണ കേവ് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.