തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ നവകേരള സദസിന് മുഖ്യമന്ത്രിയുടെ തലവച്ച് പോസ്റ്ററിക്കാൻ പൊടിശത് കോടികൾ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് നവകേരള സദസിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക സർക്കാർ അനുവദിച്ചു.
നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് പ്രിൻ്റ് ചെയ്തത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ച് ഉത്തരവായി. ക്വട്ടേഷൻ വിളിക്കാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്.
മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് ഈ തുകയും അനുവദിച്ചരിക്കുന്നത്. ഹോർട്ടികോർപ്പിന് പച്ചക്കറി വിറ്റവകയിൽ നൽകാനുള്ളത് കോടികള്‍, പമ്പിംഗ് സബ്സിഡി, വിള നാശ നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശികയാണുള്ളത്.
നവകേരള സദസിന്‍റെ തുടർച്ചയായ മുഖാമുഖം പരിപാടിക്കാണ് ഇത്രവയും തുക ചെലവാക്കvനം ‘. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിൻറെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനാണ് നിർദ്ദേശം.