ആവശ്യമായ ചേരുവകൾ
ചിക്കൻ – 1/2 കിലോ
ഇഞ്ചി – ചെറിയ കഷ്ണം ( നീളത്തിൽ മുറിച്ചത് )
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
ചെറിയുള്ളി – കപ്പ്
തക്കാളി – 1 ഇടത്തരം
തേങ്ങ ചിരകിയത് – കാൽ കപ്പ്
പെരുംജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
ഗരം മസാല പൊടി – 1/4
കുരുമുളക് പൊടി – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 5 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിൽ ഇഞ്ചി വെളുത്തുള്ളി, ചെറിയുള്ളി എന്നിവ ചേർത്ത് വഴറ്റാം.
ഇതിൽ ചിക്കൻ ചേർത്ത് ഇളകിയതിന് ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരംമസാല പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം അടച്ചു വച്ച് ഒരു 20 മിനിറ്റ് വേവിക്കാം.
ഇടയ്ക്ക് ഒന്ന് ഇളക്കികൊടുത്തു വീണ്ടും വേവിക്കാം. ഇനി വേറെയൊരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം പെരുംജീരകം, തേങ്ങ, കറിവേപ്പില എന്നിവ ഒന്ന് മൂപ്പിച്ചെടുക്കണം, ഇത് ചിക്കനിൽ ചേർത്ത് കൊടുക്കാം, നന്നായി ഇളക്കിയോജിപ്പിക്കാം.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ