നത്തിങിന്റെ മൂന്നാമത്തെ സ്മാര്‍ട്ഫോണായ നത്തിങ് ഫോണ്‍ 2എ പുറത്തിറക്കി. രണ്ട് വേരിയന്റുകളുമായെത്തുന്ന ഫോണിന് 23999 രൂപയിലാണ് വില ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ വെച്ച് ഒരു അവതരണ പരിപാടി കമ്പനി സംഘടിപ്പിച്ചത്. ലണ്ടനില്‍ രൂപകല്പന ചെയ്ത ഫോണ്‍ ഇന്ത്യയില്‍ നിന്നാണ് നിര്‍മിക്കുന്നത്.
നത്തിങിന്റെ സവിശേഷമായ സുതാരമായ രൂപകല്പനയിലാണ് നത്തിങ് ഫോണ്‍ 2എയും അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, വെള്ള നിറങ്ങളില്‍ ഫോണ്‍ വിപണിയിലെത്തും.ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഓഎസ് 2.5 ആണ് ഫോണില്‍. നത്തിങിന്റെ സ്വന്തം ഗ്ലിഫ് ഇന്റര്ഫേയ്സും ഇതിലുണ്ട്.
ഫോണ്‍ 2എ വിലയും വിശദാംശങ്ങളും
നത്തിങ് ഫോണ്‍ 2എ യുടെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയില്‍ എത്തുക. എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23999 രൂപയാണ് വില. എട്ട് ജിബി റാം 256 ജിബി വേരിയന്റിന് 25999 രൂപയും, 12 ജിബി റാം 256 ജിബി വേരിയന്റിന് 27999 രൂപയും ആണ് വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 2000 രൂപ കിഴിവും ലഭിക്കും.
മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 7200 പ്രോ ചിപ്പ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ പരമാവധി 12 ജിബി റാം ഉണ്ട്. 8ജിബി റാം ബൂസ്റ്റര്‍ സൗകര്യവും ലഭ്യമാണ്. ഇതുവഴി 20 ജിബി റാം ഫോണിന് ലഭിക്കും.
ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഫോണിന്.
50 എംപി മെയ്ന്‍ ക്യാമറയും 50 എംപി അള്‍ട്രാ വൈഡ് ക്യാമറയുമാണിതില്. സെല്ഫിയിക്കായി 32 എംപി ക്യാമറയും നല്കിയിരിക്കുന്നു. ഇതേ ക്യാമറാ സംവിധാനമാണ് നത്തിങ് ഫോണ്‍ 2 ലും ഉള്ളത്.
- Read More….
- ഒറ്റ രാത്രി കൊണ്ട് സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടത് 23127 കോടി രൂപ
- കമ്പനിക്ക് മുന്നേറാൻ സാധിക്കുന്നില്ല: സുന്ദർ പിച്ചൈ ഗൂഗിളിൽ നിന്നും പുറത്തായോ?
- ബോക്സോഫീസില്‍ തൂക്കിയടി: കളക്ഷന്‍ അമ്പത് കോടി പിന്നിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും
- കിംഗ് ഖാൻ കുട്ടികാലത്തും ക്യൂട്ട് ചോക്ലേറ്റ് ലുക്ക് ആയിരുന്നോ ?| Shah Rukh Khan | FACT CHECK
- വിറ്റാമിന്‍ ഡിയുടെ അളവ് കൂടിയാൽ എന്ത് സംഭവിക്കും? സപ്പ്ളിമെന്റ ഗുളികകൾ എടുക്കുന്നവർ ശ്രദ്ധിക്കുക
6.7 ഇഞ്ച് ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. 120 ഹെര്‍ട്സ് റിഫ്രഷ്റേറ്റുണ്ട്. 1300 ഉയര്‍ന്ന ബ്രൈറ്റ്നെസ് ഉള്ള സ്ക്രീന്‍ ആണിത്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭിക്കും. എങ്കിലും ഫോണിനൊപ്പം ചാര്‍ജര്‍ അഡാപ്റ്റര്‍ ലഭിക്കില്ല.