ആവശ്യമായ ചേരുവകൾ
കൈമ അരി- 500 ഗ്രാം
ഞണ്ട് – അരകിലോഗ്രാം
സവാള – 4 എണ്ണം
തക്കാളി – 3
പച്ചമുളക്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 12 അല്ലി
മല്ലിയില, പുതിന, കറിവേപ്പില – ആവശ്യത്തിന്
കുരുമുളക്
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/3 സ്പൂൺ
ബിരിയാണി മസാല – ഒരു ടീസ്പൂൺ
ഉപ്പ് കാരറ്റ് – 1 എണ്ണം
പട്ട – ചെറിയ കഷ്ണം
ഗ്രാമ്പൂ, ഏലക്കായ – 5,6 എണ്ണം
ഓയിൽ – 250 ഗ്രാം
അണ്ടിപ്പരിപ്പ് , ഉണക്കമുന്തിരി
തയാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പത്ത് വച്ച് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ഒരു സവാള മുറിച്ചത് ഇട്ട് പൊരിച്ചെടുക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക.
അതേ ഓയിലിൽ രണ്ട് സവാളയും ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ മിക്സിയിൽ ചതച്ച് എടുക്കുക. ഇതും തക്കാളി കഷ്ണങ്ങളും സവാളയിൽ ചേർത്ത് നന്നായി വഴറ്റുക.
ശേഷം മസാലകൾ എല്ലാം ചേർത്ത് ഞണ്ടും മല്ലിയിലയും പുതിനയിലയും കറിവേപ്പിലയും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക.
അരി തയാറാക്കാൻ
മറ്റൊരു പാത്രം അടുപ്പത്ത് വച്ച് ഓയിൽ ഒഴിച്ച് സവാള, പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്ത് വഴറ്റുക. ഒരു കപ്പ് അരിക്ക് രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ കഴുകിയ അരി ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ച് എടുക്കുക.
മസാല കുക്കറിലേക്ക് മാറ്റി മീതെ ഒരു കഷ്ണം വാഴ ഇല വച്ച് അതിനു മീതേ ചോറ് ഇട്ട് പൊരിച്ച സവാളയും ചേർത്ത് അടച്ച് വച്ച് ഒരു പത്ത് മിനിറ്റ് വയ്ക്കുക. അടിപൊളി ഞണ്ട് ബിരിയാണി തയാർ.
Read more :
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ