കോഴിക്കോട്:കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അബ്രഹാമിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ ഇൻക്വസ്റ്റ് നടത്താനാവില്ലെന്ന നിലപാടിൽ ഉറച്ച് കുടുംബം.ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലണമെന്നുമാണ് കുടുംബം ആവശ്യപ്പെട്ടത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസംതന്നെ എത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടക്കാതെപോയത്.ചൊവ്വാഴ്ച വൈകുന്നേരംതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പോലീസ് കഴിഞ്ഞ ദിവസംതന്നെ എത്തിയിരുന്നെങ്കിലും ബന്ധുക്കള്‍ സഹകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു നടക്കാതെപോയത്. ബുധനാഴ്ച രാവിലേയും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലീസ് എത്തിയെങ്കിലും അപ്പോഴും തങ്ങളുടെ ആവശ്യത്തില്‍ തീരുമാനമാവാതെ സഹകരിക്കില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് മാത്രം പോര വെടിവെച്ച് കൊല്ലണമെന്നുതന്നെയാണ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്. അബ്രഹാമിന്റെ ബന്ധുക്കൾ ജില്ലാ കളക്ടറുമായി ചർച്ച നടത്തുന്നുണ്ട്. അബ്രഹാമിന്റെ സഹോദരൻ, മകൻ, സംയുക്ത സമരസമിതി അംഗങ്ങൾ, എം.കെ രാഘവൻ എം.പി, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കൃഷിയിടത്തില്‍ നിന്ന് തേങ്ങയെടുത്ത് വീട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ കര്‍ഷകനായ പാലാട്ടില്‍ അബ്രഹാമി(70)ന് കാട്ടുപോത്തിന്റെ കുത്തേല്‍ക്കുന്നത്. കക്ഷത്തിൽ ആഴത്തില്‍ കൊമ്പ് ഇറങ്ങി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read more ….
- ഏദൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- നക്സൽ ബന്ധം : യു.പിയിൽ ദമ്പതികൾ അറസ്റ്റിൽ
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- കരിങ്കടലിൽ മറ്റൊരു റഷ്യൻ യുദ്ധക്കപ്പൽ കൂടി മുക്കിയതായി യുക്രെയ്ൻ
- യൂണിറ്റിന് നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ 14 പൈസ കൂടി ഈടാക്കണം: കെ.എസ്.ഇ.ബി
ആക്രമികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന് അധികാരമില്ലന്ന് കോഴിക്കോട് എളമരം കരീം എം.പി പ്രതികരിച്ചു. അബ്രഹാമിന്‍റെ മൃതദേഹത്തിന് അന്തിമോപചാരം അർപിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദഹം.
1972-ലെ വനനിയമം അനുസരിച്ച് കര്‍ശനമായി വിലക്കുണ്ട്. അതില്‍ ഭേദഗതിവേണമെന്ന് കേരളം പലപ്പോഴായി കേന്ദ്രത്തോട് ആവശ്യപ്പട്ടതാണ്. പക്ഷെ, വനസംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന നയം ഉള്ളതുകൊണ്ട് മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാഗത്തുനിന്ന് പിന്നെ ചെയ്യാനുള്ളത് ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതാണ്. അത് ചൊവ്വാഴ്ചതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു.
















