വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്‍കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു. വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ സ്റ്റാർബക്സിന്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസികളിൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗൾഫ് റീട്ടെയിൽ ഭീമനായ അൽഷയ ഗ്രൂപ്പാണ് കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ബിസിനസ് പങ്കാളി. ഇവർ 2,000ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാൻ പദ്ധതിയിടുന്നത്.
മൊത്തം 50,000 പേരാണ് ജീവനക്കാരായി ഉള്ളത്. ഇതിൽ നാല് ശതമാനത്തോളം പേരെയാണ് പുറത്താക്കുന്നത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സ്റ്റാർബക്സ് ഫ്രാഞ്ചൈസികളാണ് അൽഷയ ഗ്രൂപ്പ് നടത്തുന്നത്.
ഇസ്രായേൽ അനുകൂല നിലപാടിനെ തുടർന്ന് ബഹിഷ്‍കരണ ആഹ്വാനം ശക്തമായതോടെ വിൽപനയിൽ തിരിച്ചടി നേരിടുന്നതായി മക്ഡോണാൾഡ്സും സ്റ്റാർബക്സും നേരത്തെ അറിയിച്ചിരുന്നു. ബഹിഷ്കരണം വ്യാപാരത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് ഇരു കമ്പനികളും വ്യക്തമാക്കിയത്.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും