ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ തിരിച്ചു വന്നു. രാത്രി എട്ടരയോടെയാണ് മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ പ്രവർത്തന രഹിതമായത്. ഒരു മണിക്കൂറിന് ശേഷമാണ് ആപ്പുകൾ തിരിച്ചു വന്നത്.
ഫേസ്ബുക്ക് അക്കൗണ്ടുകൾ ലോഗ് ഔട്ടാവുകയും തെറ്റായ പാസ്വേർഡുകളാണ് നൽകുന്നതെന്നുമായിരുന്നു ഫേസ്ബുക്ക് ലോഗിൻ ചെയ്യുമ്പോൾ ലഭിച്ച മറുപടി. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു.
കുറച്ച് സമയത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്സില്‍ കുറിച്ചിരുന്നു. ഇതിനിടെ എക്സ് ഉടമ എലോണ്‍ മസ്കിനെ ട്രോളാനും സക്കര്‍ബര്‍ഗ് മറന്നില്ല.
Problem solved.
You may leave this shitty app now.
Enjoy.😁🫶
— Mark Zuckerberg (Parody) (@MarkCrtlC) March 5, 2024
‘എന്റെ എല്ലാ ആപ്പുകളും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ഇവിടെ ആരും കാണില്ല. എനിക്ക് ഇത്രയധികം യൂസര്‍മാര്‍ ഉണ്ടെന്ന് അറിയുമ്പോള്‍ മസ്ക് എന്തായാലും ആശ്ചര്യപ്പെടും’ – സക്കര്‍ബര്‍ഗ് കുറിച്ചു.
മെറ്റ പ്ലാറ്റ്ഫോമുകള് നിശ്ചയമായതോടെ #facebookdown #meta #markzuckerberg #elonmusk ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍ഡിങ് ആണ്. ഫേസ്ബുക്കിന് എന്ത് പറ്റിയെന്ന് തിരയുന്നവരും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇല്ലാതായതോടെ എക്സിലേക്ക് വന്നുനോക്കുന്നവരുമൊക്കെയായി എക്സിൽ ട്രോളുകളുമായി ഉപഭോക്താക്കൾ സജീവമാണ്.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും