ന്യൂഡൽഹി∙ മിൽമ ഭരണം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ കൊണ്ടുവന്ന ക്ഷീര സംഘം സഹകരണ ബിൽ തള്ളി രാഷ്ട്രപതി ദ്രൗപതി മുർമു. ഇതിനു മുൻപ് മൂന്ന് സർവകലാശാല ഭേദഗതികൾ രാഷ്ട്രപതി തടഞ്ഞിരുന്നു. ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്‌മിനിസ്‌ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നതാണ് ബിൽ. ഇതേതുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിൽ രാഷ്ട്രപതിക്കയച്ചത്. മിൽമ പിടിക്കുകയെന്ന ലക്ഷ്യവുമായി ബിൽ കൊണ്ടു വരാൻ സിപിഎമ്മാണു മുൻകൈ എടുത്തതെന്ന് ആരോപണമുയർന്നിരുന്നു.