ഇന്റർ ഐടിഐ യൂണിയൻ : എസ്‌എഫ്‌ഐക്ക്‌ വൻ വിജയം

തിരുവനന്തപുരം: ഇന്റർ ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐക്ക്‌ വമ്പൻ വിജയം. സംസ്ഥാനത്തെ നൂറിൽപരം ഐടിഐകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ്‌ ഇന്റർ ഐടിഐ യൂണിയനെ തെരഞ്ഞെടുക്കുന്നത്‌.  .എസ്എഫ്ഐ പാനലിൽ മൽസരിച്ച മുഴുവൻപേരും വൻ ഭൂരിപക്ഷത്തോടെ  വിജയിച്ചു.  
ചെയർമാൻ: എ -ആരോമൽ(ഗവ. ഐടിഐ, ചെന്നീർക്കര), വൈസ്. ചെയർമാൻ: എസ്‌ കെ- അഞ്ജലി(ഗവ. വനിതാ ഐടിഐ, ചെങ്ങന്നൂർ), ജനറൽ സെക്രട്ടറി-: ഹർഷാക് നാദ്(ഗവ. ഐടിഐ, ഏറ്റുമാനൂർ), ജോയിന്റ് സെക്രട്ടറി: എസ്‌- ജിഷ്ണു(ഗവ.ഐടിഐ, പള്ളിപ്പാട്) എന്നിവരാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.