ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ താരം രാംചരണിനോട് അപമര്യദയായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെബ ഹസ്സന്‍. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെയായിരുന്നു സംഭവമെന്നും രാംചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സെബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
പ്രീ വെഡ്ഡിങ് ആഘോഷത്തിന്റെ ആദ്യ ദിനം വേദിയിലേക്ക് നൃത്തം ചെയ്യാനായി രാംചരണിനെ ക്ഷണിച്ചപ്പോള്‍ ഷാരൂഖ് ബഹുമാനമില്ലാത്ത രീതിയിലുള്ള വാക്കുകളാണ് ഉപയോഗിച്ചതെന്ന് സെബ പറയുന്നു. ആര്‍ ആര്‍ ആറിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിന് അനുസരിച്ച് ഷാരൂഖും സല്‍മാന്‍ ഖാനും രാംചരണും വേദിയില്‍ നൃത്തം ചെയ്തിരുന്നു.
ഈ സമയത്താണ് രാംചരണിനെ ഷാരൂഖ് അവര്‍ക്കൊപ്പം ചേരാന്‍ ക്ഷണിച്ചത്. ‘ഇഡ്ഡലി വട രാംചരണ്‍ നിങ്ങള്‍ എവിടെയാണ്?’ എന്നാണ് ഷാരൂഖ് ചോദിച്ചത്. ഇതോടെ താന്‍ ആ വേദി വിട്ടുപോയെന്നും സെബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
Read More…..
ഇതിന് പിന്നാലെ ഷാരൂഖിനെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. ‘വണ്‍ റ്റു കാ ഫോര്‍’ എന്ന തന്റെ ചിത്രത്തിലെ സംഭാഷണത്തിന് സമാനമായ കാര്യങ്ങളാണ് ഷാരൂഖ് പറഞ്ഞതെന്നും അതെല്ലാം തമാശയായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
രാംചരണും ഭാര്യ ഉപാസനയും ജാംനഗറില്‍ പ്രീ വെഡ്ഡിങ് ആഘോഷത്തിനെത്തിയിരുന്നു. ഇരുവരുടേയും മേക്കപ്പ് ചെയ്തത് സെബയായിരുന്നു. ചടങ്ങില്‍ നിന്നുള്ള മറ്റു ചിത്രങ്ങളും വീഡിയോയും ഹൈദരാബാദുകാരിയായ സെബ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.